മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ



നീ എന്റെ പ്രണയം
എന്റേത് മാത്രമായ  പ്രണയം
നിന്നധര പൂക്കള്‍ വിടരുന്നതെനിക്ക് വേണ്ടിയാണ്.
എന്‍ മോഹ പൊയ്കതന്‍ ഒഴുക്ക് നിന്നിലുടെയാണ്
നിന്നെ കുറിച്ച വേവലാതികള്‍ എന്നെ പോതിയവേ,
തളരുന്നു ഞാന്‍ പൊട്ടിച്ചെറിഞ്ഞൊരു താമര തണ്ടുപോല്‍
സുര്യകിരണങ്ങള്‍ തഴുകും പുലരിയിലാ
തുമഞ്ഞു തുള്ളിപോല്‍ തിളക്കമാണ്
നിന്‍ മുഖമെന്റെ മിഴികളില്‍
നിനക്കല്ലാ ത്തോരിടമില്ലെന്‍ നെഞ്ചില്‍ ശുന്യമായ്
നിനക്കുള്ള വര്‍ണ്ണമില്ലീ മിഴികളില്‍ മറ്റൊന്നിനും
നിന്‍ മൊഴിമുത്തുകളാണി കാതില്‍ കേള്‍ക്കും മധു മന്ത്രം പ്രിയനേ



നിഴല്‍ പൂവ്
നിഴലുകള്‍ക്ക് എപ്പോഴും അല്പായുസ്സേ ഉള്ളു. എന്തേ ഞാനും ഒരു നിഴല്‍ പൂവായി വിടരാതിരുന്നത്.
ഏകാന്തമായ രാത്രികളില്‍ എന്നെ ഞാനെപ്പോഴും ശപിക്കാരുണ്ട്, മനസ് എപ്പോഴും ഒരുറച്ച കല്ലുപോലെ ആയിരുന്നെങ്കില്‍..!
മനസിനെ തുറന്ന് എപ്പോഴും കഴുകാന്‍ കഴിഞ്ഞെങ്കില്‍...!
മനുഷ്യനായാല്‍ അല്പം എങ്കിലും തന്നെ കുറിച്ച് ചിന്തിക്കണം. അതെ ശരിതന്നെ, അതിനു കഴിയാത്ത എന്നെ പോലെയുള്ളവര്‍ മണ്ടികള്‍ തന്നെ.
പന്തലിച്ച് നില്‍ക്കുന്ന വട വൃക്ഷം പോലെ മോഹങ്ങള്‍, അതിന്റെ അനാവശ്യ ചില്ലകള്‍ ഓരോന്നും വെട്ടിയൊതുക്കി മുന്നോട്ടു വളരാനുള്ള കൊമ്പുകള്‍ മാത്രം ബാക്കിയാക്കി ഞാനതിനു മുകളിലേക്ക് നോക്കി. ഇല്ല വലിയ ഉയരം കാണുന്നില്ല. എങ്കിലും ഉയരത്തിലെക്ക് എത്തിപിടിക്കണം. കുടുംബം, അതിന് തിളക്കം കൂട്ടണം.
നാടും വീടും വീട്ടുകാരും ഉപേക്ഷിച്ച ശേഷം കണ്ണ് നനവുമാറിയ രാത്രികള്‍ എന്നില്‍ ഉണ്ടായിട്ടില്ല. ഒരുപാട് ആലോചിച്ചു, ചെയ്ത തെറ്റുകള്‍ അറിഞ്ഞിരുന്നെങ്കില്‍ മാപ്പ് പറയാമായിരുന്നു. ഇലാഹീ കൊലപ്പുള്ളിക്കും ഇല്ലേ അവസാനമായെങ്കിലും ഒരു നിമിഷം. ഉണ്ടാവുമായിരിക്കും. ഞാനും കാത്തിരിക്കുന്നു.
മരുഭൂമിയുടെ വിരിമാറില്‍ ജീവിതത്തെ വെല്ലുവിളിച്ചു. അതിനു തുണയായി ദൈവം എപ്പോഴും കൂട്ട് നിന്നു. വിജയങ്ങള്‍ കൈവന്നു. ഇന്ന് ഞാനീ തിളങ്ങുന്ന ചില്ലുമണികള്‍ കൊണ്ട് മാലകള്‍ ഉണ്ടാക്കി വിപണിയെ കയ്യടക്കാന്‍ പഠിച്ചു, വരുമാനം കണ്ടെത്തി. സീറോയില്‍ നിന്നും തന്നെ.
സ്വഭാവത്തിന് വലിയ മാറ്റം വരുത്തി. അഹങ്കാരവും അവിവേകവും കള്ളവും അപ്പാടെ എടുത്തു കളഞ്ഞു. നല്ല കൂട്ടുകാരുടെ നിര്‍ദേശവും സ്നേഹവും കൂട്ടായി മുന്നോട്ടു നടന്നു. വഴിയരികിലെ കാടുകള്‍ വെട്ടിമാറ്റി വീണ്ടും മുന്നോട്ട്..
രാത്രികളും പകലുകളും അറിയാതെ ദിവസങ്ങളും മാസങ്ങളും നീങ്ങി. അതിനിടയില്‍ പവിത്രമായ പല കൂട്ടു കെട്ടുകളും ഇടിഞ്ഞു വീണു. അപ്പോഴും ചിരിക്കാനെ തോന്നിയുള്ളൂ. ഞാന്‍ എന്താണ് ? അതെ അതെപ്പോഴും മനസ്സിനോട് പറഞ്ഞു പഠിപ്പിച്ചു.
കണ്ടാലും കൊതിതീരാതെ മതിവരുവോളം സ്നേഹിച്ചു വീര്‍പ്പു മുട്ടിക്കുന്ന പ്രാണപ്രിയൻ. ആ കണ്ണുകളിലെ തുള്ളിമീനായി എന്റെ വാടിയ കണ്ണുകള്‍ പിടഞ്ഞു. അപ്പോഴും ചുണ്ടുകളില്‍ വാടിയ ഒരു ചെറുപുഞ്ചിരി എന്റെ പ്രിയന് വേണ്ടി ഞാന്‍ കരുതിയിരുന്നു. വേദനകള്‍ എന്നും കൂടെ നിന്നു കൊഞ്ഞനം കുത്തുമ്പോള്‍ നിറയുന്ന കണ്ണുകളെ ചീത്ത വിളിക്കുന്ന മനസിനോട് എനിക്ക് അല്പം ബഹുമാനം തോന്നി. എല്ലാം മനസിന്റെ മണിച്ചെപ്പില്‍ കിടന്നു വെന്തുരുകുമ്പോഴും നിറമുള്ള മുത്തുമണികള്‍ എനിക്ക് വഴിവെളിച്ചം നല്‍കികൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന വിഷമങ്ങള്‍ ചില്ലുഗാസുകള്‍ പോലെ പൊടിഞ്ഞു വീഴും. എന്നിരുന്നാലും മനസിനെ വേട്ടയാടുന്ന ഒരേയൊരു വേദന തന്റെ നെഞ്ചില്‍ കിടന്നു നീറിപുകഞ്ഞു. ഇല്ല അറിയേണ്ട ആരും അവ.
ഇവിടുത്തെ അവധികാലം കഴിഞ്ഞു മടങ്ങേണ്ടാവരല്ലേ നാമെല്ലാം. ഇവിടെ തന്നെ ജീവിക്കണമെന്ന് എന്തിനു വാശി പിടിക്കണം. ഇവിടെ എന്ത് നേട്ടം, എന്ത് ലാഭം. നേട്ടമുള്ളത് അവിടെയല്ലേ..! ജീവിക്കാനുള്ള വ്യഗ്രത ഇല്ലെങ്കിൽ സങ്കടങ്ങളില്ല ദുഖങ്ങളില്ല. പിന്നെന്തിനു നാം ഭയക്കുന്നു. വെളുത്ത പുതപ്പണിഞ്ഞ് മണ്ണിന്റെ മാറിലേക്ക്‌ ചാര്‍ത്തുമ്പോള്‍ നമ്മില്‍ നിന്നും പറന്നകലുന്ന ആത്മാവ് സ്വര്‍ഗത്തിലേക്ക്.. അവിടേയും പ്രവേശനം നിഷിധമാകാതിരുന്നെങ്കില്‍..!!

ഇലാഹീ.....
ചിന്തകള്‍ എന്നെ എന്നും നിന്നിലേക്ക്‌ വലിച്ചിഴക്കുന്നു. എന്നാവും ആ സമയം, എല്ലാത്തില്‍ നിന്നും ഒരു വിടവാങ്ങല്‍. തയ്യാറെടുപ്പുകളെല്ലാം നീ തരുന്നുണ്ട്, ഞാന്‍ സ്വീകരിക്കുന്നു സന്തോഷത്തോടെ. എല്ലാം അറിഞ്ഞുകൊണ്ട് ഞാന്‍ പുഞ്ചിരിക്കുന്നു. ഇല്ല ഇനിയും ഞാന്‍ ഒരാള്‍ക്കും വെറുപ്പ്‌ നല്‍കില്ല. എന്നില്‍ നിന്നും പുറത്ത് ഒഴുകുന്നത്‌ മധുരമുള്ള സ്നേഹം മാത്രം. അതെ.!!
ഒരു പക്ഷെ ഞാനെന്ന രൂപം നിഴലിനോടൊപ്പം നിലത്താകുംമ്പോഴാകാം മറ്റുള്ളവര്‍ എന്നെ തിരിച്ചറിയുക. ശേഷം അനേകം കണ്ണുകളില്‍ നിന്നും പൊടിഞ്ഞു വീഴുന്ന മിഴിനീര്‍ എന്നെ തിരിച്ചറിഞ്ഞു എന്ന് വിളിച്ചു പറയും ഞാൻ. അപ്പോഴും പുഞ്ചിരിക്കാന്‍ ഞാൻ മറക്കാതിരുന്നെങ്കില്‍



നിലാവിന്റെ പൂന്തോപ്പില്‍ നിഴല്‍ പൂവായ് വിരിഞ്ഞു നീ
ഒരു വസന്ത കാലത്തിന്‍ പരിമളം തന്നു നീ..
ചിറകറ്റു മണ്ണില്‍ പതിച്ച എന്റെ മോഹങ്ങളെ
പ്രതീക്ഷകളുടെ ചിറകണിയിച്ചു വിണ്ണിലേക്ക് പറത്തി നീ ..

പുലരിതന്‍ ചിരിപോലെ
പുലര്‍ മഞ്ഞിന്‍ തണവോടെ
മഴയുടെ ഗസല്‍ പോലെ
കാറ്റിന്റെ സുഖം പോലെ
എന്നുള്ളില്‍ വന്നണഞ്ഞ പ്രിയനാണ് നീ..
പുലരിതന്‍ ചിരിപോലെ.....

കരയുന്ന പുഴയോട് ചേരുന്ന മഴപോലെ
നിലാവില്‍ ലയിക്കുന്ന നിഴലിന്റെ പൂ പോലെ...
നിലാവുള്ള നീല രാത്രിയിലെ സുഘമുള്ള നോവുകള്‍
നീയെന്നിലേകുമ്പോള്‍ അറിയുന്നു പ്രിയനേ ഞാന്‍
പ്രണയെമെന്ന ചെറുമധുരം

നീയെന്നില്‍ അണയും നാള്‍ കാത്തിരിപ്പാണ് ഞാന്‍
നീയെന്റെതാകുന്നോരാ നിമിഷത്തിനായ് ..........




നിന്റെ തിളങ്ങുന്ന മിഴികളെന്റെ ഇരുളടഞ്ഞ മനസിന്‌ പ്രകാശം തരുന്നെങ്കില്‍ അതാകും യഥാര്‍ത്ഥ സ്നേഹമെന്ന് ഞാനവനോട് പറഞ്ഞു

നിന്റെ കണ്ണുകള്‍ നിന്റെ പുഞ്ചിരികള്‍ എന്റെ ചുണ്ടുകള്‍ക്കും കണ്ണുകള്‍ക്കും മനസിനും സന്ത്വനമാകുമെങ്കില്‍ തീര്‍ച്ചയായും നീ ഒന്ന് പുഞ്ചിരിക്കുക എന്റെ മുന്നില്‍

നിന്റെ ശ്വാസം എന്റെ കവിളുകളില്‍ പതിക്കുമ്പോള്‍, എന്റെ ഹൃദയം നിന്നോട് ചേരുമ്പോള്‍ എന്റെ മനസ്സിലൊരു മഞ്ഞു മഴ പെയ്തിറങ്ങുന്നു കണ്ണുകളടഞ്ഞു നിന്റെ സ്വര്‍ഗത്തില്‍ ഞാന്‍ ലയിക്കുന്നു

നിന്റെ ശ്വാസം എന്റെ കവിളുകളില്‍ പതിക്കുമ്പോള്‍ എന്റെ ഹൃദയം നിന്നോട് ചേരുമ്പോള്‍ എന്റെ മനസ്സിലൊരു മഞ്ഞു മഴ പെയ്തിറങ്ങുന്നു കണ്ണുകളടഞ്ഞു നിന്റെ സ്വര്‍ഗത്തില്‍ ഞാന്‍ ലയിക്കുന്നു.

നിന്റെ മുന്നില്‍ ഞാനുറഞ്ഞു വീണൊരു മഞ്ഞു തുള്ളിയായി നിലം പതിക്കാതിരുന്നെങ്കില്‍ എന്നുമെന്നെ വേദനകള്‍ വലം വെച്ച് കൊണ്ടിരിക്കും.



ഞാനറിയാതെ എന്റെ ഹൃദയത്തിന്‍ കവാടം തുറന്നു അകത്തു കയറി 
പുഞ്ചിരിയോടെന്നെ നോക്കുന്നോരീ  നീയാരെന്‍  പ്രിയനോ 
അതോ കൌമാരം കൈവിട്ടോരെന്റെ അഹങ്കാരമോ 
നീയല്ലെന്‍  മിഴിനീര്‍ തുടച്ചത്‌ 
നീയായിരുന്നില്ലേ എന്റെ മെയ്യില്‍ കുളിരുണർത്തിയത് 
നിന്റെ പുഞ്ചിരിയില്‍ ലയിച്ചൊരെന്‍ മനമെനിക്ക് നല്കിയതോരായുസ്സിന്‍ വര്‍ണ്ണ ചമയങ്ങള്‍ 
ഇല്ല ഞാന്‍ തരില്ലോരെന്‍ പുഞ്ചിരി 
ഞാന്‍ തരില്ലോരെന്‍ ഹൃത്തിലടച്ച നിന്‍ രൂപം
നിശ്ചലമായ്‌ ഞാനീ മണ്ണിലുറങ്ങും  വരെ..  




നീ എന്റേതാണ് അതെ എന്റേതാണ്
നിന്റെ കണ്ണുകള്‍ അവിടെ ഞാനെന്റെ സന്തോഷം കാണുന്നു അതെനിക്ക് വേണം
നിന്റെ ചുണ്ടുകള്‍ അവിടെ ഞാനെന്റെ നന്മകള്‍ അറിയുന്നു അതെനിക്ക് വേണം
നിന്റെ ഹൃദയം അവിടെ ഞാനെന്റെ മനസ്സ് സൂക്ഷിക്കുന്നു അതും എനിക്ക് വേണം
നിന്റെ ശരീരം അതെന്റെ സന്തോഷത്തേയും നന്മയും കാത്ത് രക്ഷിക്കാന്‍ വേണം
നിന്റെ മുടിയിഴകള്‍ എന്റെ കണ്ണുകള്‍ക്ക്‌ വെയില്‍ കൊള്ളാതിരിക്കാന്‍ നീ മറച്ചു പിടിക്കണം അപ്പോളതും എനിക്ക് വേണം
കൈകളെനിക്കു തലവെച്ചുറങ്ങണം കാലുകളെന്നെ പൊതിയണം പിന്നെന്ത് നിനക്കുള്ളത്
നിന്റെ പുരുഷനെന്ന അഹങ്കാരം മാത്രം
അത് നീ എടുക്കുക എനിക്ക് കഴിയുമെങ്കിലും ഭയക്കുന്നു ഞാന്‍ കരയുന്നു ഞാന്‍ വെറുതെ ചിരിക്കുന്നു ഞാന്‍ അവസാനം ...
എന്റെ നിന്നെ ആര്‍ക്കോ വേണ്ടി നല്‍കും മുന്‍പ് എനിക്കറിയില്ല പറയാന്‍ ....
വാക്കുകള്‍ തോണ്ടയ്യിലമര്‍ന്നു പോകുന്നു



 മഴയുടെ താളം
ഹൃദയത്തിന്‍ ഗീതം
അതിലലിയുന്നിന്നെന്‍ ചുടു നിശ്വാസങ്ങള്‍
കണ്ണില്‍ തെളിയും നിന്നുടെ രൂപം
മെയ്യില്‍ കുളിരേകും നിന്നുടെ സ്പര്‍ശം
അതിലലിയാന്‍ കൊതിയോടിന്നെന്‍ മനം.
പുഞ്ചിരി തന്നു മറഞ്ഞകലുന്നോ അമ്പിളി കലപോലെ
ഇക്കിളി കൂട്ടി പറന്നകലുന്നോ തണുവുള്ള മാരുതന്‍ പോല്‍
നിന്നില്‍ നനയാന്‍
നിന്നോടലിയാന്‍ കൊതിയോടെന്‍ മനവും
കുളിരായ് മെയ്യില്‍ തഴുകാന്‍ നീ വന്നു ചേര്‍ന്നെങ്കില്‍
എന്നുടെ മോഹം നിന്നിലലിഞ്ഞ് മഴയില്‍ ചേര്‍ന്നെങ്കില്‍



നിഴല്‍ പൂക്കള്‍ പൊഴിയുന്ന നിലാവുള്ള രാത്രിയില്‍ 
പ്രിയനേ എന്‍ മിഴിപൂവിലണയാഞ്ഞതെന്തേ..?
തണവുള്ള തെന്നലിന്‍ കൈകളീ  ജാലക വിരിമാറ്റി ഒളികണ്ണെറിയും മുമ്പേ..
എന്നുടെ അനുവാദ മില്ലാതെന്‍ കവിളിണ ചുമ്പന പൂക്കളാല്‍ മൂടും മുമ്പേ.. 
എന്‍ മിഴിയാമീ ചെപ്പിനകത്ത് നീ വന്നെങ്കില്‍ മിഴിപൂട്ടി ഞാനിരിക്കാം 
നിന്റെ പ്രിയ രൂപം സൂക്ഷിക്കാം
നിഴല്‍ പൂക്കള്‍ പൊഴിയുന്ന നിലാവുള്ള രാത്രിയില്‍ 
പ്രിയനേ എന്‍ മിഴിപൂവിലണയാഞ്ഞതെന്തേ..? 
പാതിരാ തെന്നലെന്‍ നനവുള്ള കൈകളാല്‍ കാര്‍കൂന്തള്‍ അഴിച്ചുലക്കും മുമ്പേ..
തരളിതയായോരെന്‍ മേനിയില്‍ ഉടയാട വികൃതിയാലവന്‍ വന്നുരിയും മുമ്പേ..
എന്‍ ഹൃദയാങ്കണത്തില്‍ നീ വിരുന്നിനായ് വന്നെങ്കില്‍..
നിന്നെ ഞാന്‍ ഊട്ടി ഉറക്കിയേനെ....
നിഴല്‍ പൂക്കള്‍ പൊഴിയുന്ന നിലാവുള്ള രാത്രിയില്‍
പ്രിയനേ എന്‍ മിഴിപൂവിലണയാഞ്ഞതെന്തേ..?

തണവുള്ള തെന്നലിന്‍ കൈകളീ  ജാലക വിരിമാറ്റി ഒളികണ്ണെറിയും മുമ്പേ..
എന്നുടെ അനുവാദ മില്ലാതെന്‍ കവിളിണ ചുമ്പന പൂക്കളാല്‍ മൂടും മുമ്പേ.. 
എന്‍ മിഴിയാമീ ചെപ്പിനകത്ത് നീ വന്നെങ്കില്‍ മിഴിപൂട്ടി ഞാനിരിക്കാം 
നിന്റെ പ്രിയ രൂപം സൂക്ഷിക്കാം



എന്റെ ഹൃദയത്തില്‍ പൊതിഞ്ഞ നിന്റെ രൂപം അതെന്റെ മനസ്സിലുണ്ട്.
എനിക്കത് മതി ഈ ആയുസ്സ് മുഴുവനും
എന്റെ മനസ്സിന്‍ ചെപ്പില്‍ ഉണ്ട്‌ എനിക്കത് മതീ
വേണ്ട നിന്റെ ചുടു ചുംബനങ്ങള്‍
എന്റെ കവിളുകള്‍അര്‍ഹിക്കുന്നില്ല
അതാകും ഞാന്‍ നിന്റെ മുന്നില്‍ തുറന്നെന്റെ ഹൃദയം നീ കൊട്ടിയടച്ചു
ഇനിയത് നീയായിട്ടു തുറക്കുമെങ്കില്‍
ഞാന്‍ അവിടെ ഹൃദ രക്തം കൊണ്ട് കവിതകള്‍ രചിക്കാം
ഞാനാ മലര്‍ വാടിയിലൊരു ചെറു ശലഭം പോലെ പാറി നടന്നു എന്‍റെ ചിറകുകള്‍ ഒടിയും വരേ...
ഇനി അറിയില്ലാ എന്‍റെ ഹൃത്തിന്‍ മുറിവുണങ്ങാതെ ഒന്നും അറിയില്ല



മരണം എന്റെ മുന്നില്‍ പുഞ്ചിരിച്ച നേരം
കണ്മുന്നില്‍ തെളിഞ്ഞ നിന്റെ രൂപം
ഒരു ജന്മത്തിനുള്ള സ്നേഹ സന്തോഷങ്ങള്‍ പകര്‍ന്നു
ഇനിയെന്തിനു ഭയക്കണം ഞാനീ ഈയ്യാം പാറ്റകളെ...
നീ എന്നെ മതിയെന്ന് പറഞ്ഞകലുവോളം...

ഒരായുസ്സിന്റെ സന്തോഷമേ...
സ്വര്‍ഗത്തിന്റെ പ്രകാശമേ നീയാണെന്റെ എല്ലമെന്നു ഞാനിപ്പോള്‍ പറയാം
നിന്നില്‍ നിന്നെനിക്ക് വേദനകള്‍ തരാതിരിക്കൂ

എന്റെ ഉമ്മയിലെന്റെ മുന്നേ ഒരിക്ക ഉണ്ടായിരുന്നു മരിച്ചു പോയി
അവന്റെ പുനര്‍ ജന്മം ആകുമോ നീ ഇപ്പൊ എന്റെ പോന്നനിയനായി
ആയിരിക്കാം അല്ലാതെ ഇങ്ങനെയൊക്കെ....