മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

 മഴയുടെ താളം
ഹൃദയത്തിന്‍ ഗീതം
അതിലലിയുന്നിന്നെന്‍ ചുടു നിശ്വാസങ്ങള്‍
കണ്ണില്‍ തെളിയും നിന്നുടെ രൂപം
മെയ്യില്‍ കുളിരേകും നിന്നുടെ സ്പര്‍ശം
അതിലലിയാന്‍ കൊതിയോടിന്നെന്‍ മനം.
പുഞ്ചിരി തന്നു മറഞ്ഞകലുന്നോ അമ്പിളി കലപോലെ
ഇക്കിളി കൂട്ടി പറന്നകലുന്നോ തണുവുള്ള മാരുതന്‍ പോല്‍
നിന്നില്‍ നനയാന്‍
നിന്നോടലിയാന്‍ കൊതിയോടെന്‍ മനവും
കുളിരായ് മെയ്യില്‍ തഴുകാന്‍ നീ വന്നു ചേര്‍ന്നെങ്കില്‍
എന്നുടെ മോഹം നിന്നിലലിഞ്ഞ് മഴയില്‍ ചേര്‍ന്നെങ്കില്‍