മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നിഴല്‍ പൂക്കള്‍ പൊഴിയുന്ന നിലാവുള്ള രാത്രിയില്‍ 
പ്രിയനേ എന്‍ മിഴിപൂവിലണയാഞ്ഞതെന്തേ..?
തണവുള്ള തെന്നലിന്‍ കൈകളീ  ജാലക വിരിമാറ്റി ഒളികണ്ണെറിയും മുമ്പേ..
എന്നുടെ അനുവാദ മില്ലാതെന്‍ കവിളിണ ചുമ്പന പൂക്കളാല്‍ മൂടും മുമ്പേ.. 
എന്‍ മിഴിയാമീ ചെപ്പിനകത്ത് നീ വന്നെങ്കില്‍ മിഴിപൂട്ടി ഞാനിരിക്കാം 
നിന്റെ പ്രിയ രൂപം സൂക്ഷിക്കാം
നിഴല്‍ പൂക്കള്‍ പൊഴിയുന്ന നിലാവുള്ള രാത്രിയില്‍ 
പ്രിയനേ എന്‍ മിഴിപൂവിലണയാഞ്ഞതെന്തേ..? 
പാതിരാ തെന്നലെന്‍ നനവുള്ള കൈകളാല്‍ കാര്‍കൂന്തള്‍ അഴിച്ചുലക്കും മുമ്പേ..
തരളിതയായോരെന്‍ മേനിയില്‍ ഉടയാട വികൃതിയാലവന്‍ വന്നുരിയും മുമ്പേ..
എന്‍ ഹൃദയാങ്കണത്തില്‍ നീ വിരുന്നിനായ് വന്നെങ്കില്‍..
നിന്നെ ഞാന്‍ ഊട്ടി ഉറക്കിയേനെ....