മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നിഴല്‍ പൂവ്
നിഴലുകള്‍ക്ക് എപ്പോഴും അല്പായുസ്സേ ഉള്ളു. എന്തേ ഞാനും ഒരു നിഴല്‍ പൂവായി വിടരാതിരുന്നത്.
ഏകാന്തമായ രാത്രികളില്‍ എന്നെ ഞാനെപ്പോഴും ശപിക്കാരുണ്ട്, മനസ് എപ്പോഴും ഒരുറച്ച കല്ലുപോലെ ആയിരുന്നെങ്കില്‍..!
മനസിനെ തുറന്ന് എപ്പോഴും കഴുകാന്‍ കഴിഞ്ഞെങ്കില്‍...!
മനുഷ്യനായാല്‍ അല്പം എങ്കിലും തന്നെ കുറിച്ച് ചിന്തിക്കണം. അതെ ശരിതന്നെ, അതിനു കഴിയാത്ത എന്നെ പോലെയുള്ളവര്‍ മണ്ടികള്‍ തന്നെ.
പന്തലിച്ച് നില്‍ക്കുന്ന വട വൃക്ഷം പോലെ മോഹങ്ങള്‍, അതിന്റെ അനാവശ്യ ചില്ലകള്‍ ഓരോന്നും വെട്ടിയൊതുക്കി മുന്നോട്ടു വളരാനുള്ള കൊമ്പുകള്‍ മാത്രം ബാക്കിയാക്കി ഞാനതിനു മുകളിലേക്ക് നോക്കി. ഇല്ല വലിയ ഉയരം കാണുന്നില്ല. എങ്കിലും ഉയരത്തിലെക്ക് എത്തിപിടിക്കണം. കുടുംബം, അതിന് തിളക്കം കൂട്ടണം.
നാടും വീടും വീട്ടുകാരും ഉപേക്ഷിച്ച ശേഷം കണ്ണ് നനവുമാറിയ രാത്രികള്‍ എന്നില്‍ ഉണ്ടായിട്ടില്ല. ഒരുപാട് ആലോചിച്ചു, ചെയ്ത തെറ്റുകള്‍ അറിഞ്ഞിരുന്നെങ്കില്‍ മാപ്പ് പറയാമായിരുന്നു. ഇലാഹീ കൊലപ്പുള്ളിക്കും ഇല്ലേ അവസാനമായെങ്കിലും ഒരു നിമിഷം. ഉണ്ടാവുമായിരിക്കും. ഞാനും കാത്തിരിക്കുന്നു.
മരുഭൂമിയുടെ വിരിമാറില്‍ ജീവിതത്തെ വെല്ലുവിളിച്ചു. അതിനു തുണയായി ദൈവം എപ്പോഴും കൂട്ട് നിന്നു. വിജയങ്ങള്‍ കൈവന്നു. ഇന്ന് ഞാനീ തിളങ്ങുന്ന ചില്ലുമണികള്‍ കൊണ്ട് മാലകള്‍ ഉണ്ടാക്കി വിപണിയെ കയ്യടക്കാന്‍ പഠിച്ചു, വരുമാനം കണ്ടെത്തി. സീറോയില്‍ നിന്നും തന്നെ.
സ്വഭാവത്തിന് വലിയ മാറ്റം വരുത്തി. അഹങ്കാരവും അവിവേകവും കള്ളവും അപ്പാടെ എടുത്തു കളഞ്ഞു. നല്ല കൂട്ടുകാരുടെ നിര്‍ദേശവും സ്നേഹവും കൂട്ടായി മുന്നോട്ടു നടന്നു. വഴിയരികിലെ കാടുകള്‍ വെട്ടിമാറ്റി വീണ്ടും മുന്നോട്ട്..
രാത്രികളും പകലുകളും അറിയാതെ ദിവസങ്ങളും മാസങ്ങളും നീങ്ങി. അതിനിടയില്‍ പവിത്രമായ പല കൂട്ടു കെട്ടുകളും ഇടിഞ്ഞു വീണു. അപ്പോഴും ചിരിക്കാനെ തോന്നിയുള്ളൂ. ഞാന്‍ എന്താണ് ? അതെ അതെപ്പോഴും മനസ്സിനോട് പറഞ്ഞു പഠിപ്പിച്ചു.
കണ്ടാലും കൊതിതീരാതെ മതിവരുവോളം സ്നേഹിച്ചു വീര്‍പ്പു മുട്ടിക്കുന്ന പ്രാണപ്രിയൻ. ആ കണ്ണുകളിലെ തുള്ളിമീനായി എന്റെ വാടിയ കണ്ണുകള്‍ പിടഞ്ഞു. അപ്പോഴും ചുണ്ടുകളില്‍ വാടിയ ഒരു ചെറുപുഞ്ചിരി എന്റെ പ്രിയന് വേണ്ടി ഞാന്‍ കരുതിയിരുന്നു. വേദനകള്‍ എന്നും കൂടെ നിന്നു കൊഞ്ഞനം കുത്തുമ്പോള്‍ നിറയുന്ന കണ്ണുകളെ ചീത്ത വിളിക്കുന്ന മനസിനോട് എനിക്ക് അല്പം ബഹുമാനം തോന്നി. എല്ലാം മനസിന്റെ മണിച്ചെപ്പില്‍ കിടന്നു വെന്തുരുകുമ്പോഴും നിറമുള്ള മുത്തുമണികള്‍ എനിക്ക് വഴിവെളിച്ചം നല്‍കികൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന വിഷമങ്ങള്‍ ചില്ലുഗാസുകള്‍ പോലെ പൊടിഞ്ഞു വീഴും. എന്നിരുന്നാലും മനസിനെ വേട്ടയാടുന്ന ഒരേയൊരു വേദന തന്റെ നെഞ്ചില്‍ കിടന്നു നീറിപുകഞ്ഞു. ഇല്ല അറിയേണ്ട ആരും അവ.
ഇവിടുത്തെ അവധികാലം കഴിഞ്ഞു മടങ്ങേണ്ടാവരല്ലേ നാമെല്ലാം. ഇവിടെ തന്നെ ജീവിക്കണമെന്ന് എന്തിനു വാശി പിടിക്കണം. ഇവിടെ എന്ത് നേട്ടം, എന്ത് ലാഭം. നേട്ടമുള്ളത് അവിടെയല്ലേ..! ജീവിക്കാനുള്ള വ്യഗ്രത ഇല്ലെങ്കിൽ സങ്കടങ്ങളില്ല ദുഖങ്ങളില്ല. പിന്നെന്തിനു നാം ഭയക്കുന്നു. വെളുത്ത പുതപ്പണിഞ്ഞ് മണ്ണിന്റെ മാറിലേക്ക്‌ ചാര്‍ത്തുമ്പോള്‍ നമ്മില്‍ നിന്നും പറന്നകലുന്ന ആത്മാവ് സ്വര്‍ഗത്തിലേക്ക്.. അവിടേയും പ്രവേശനം നിഷിധമാകാതിരുന്നെങ്കില്‍..!!

ഇലാഹീ.....
ചിന്തകള്‍ എന്നെ എന്നും നിന്നിലേക്ക്‌ വലിച്ചിഴക്കുന്നു. എന്നാവും ആ സമയം, എല്ലാത്തില്‍ നിന്നും ഒരു വിടവാങ്ങല്‍. തയ്യാറെടുപ്പുകളെല്ലാം നീ തരുന്നുണ്ട്, ഞാന്‍ സ്വീകരിക്കുന്നു സന്തോഷത്തോടെ. എല്ലാം അറിഞ്ഞുകൊണ്ട് ഞാന്‍ പുഞ്ചിരിക്കുന്നു. ഇല്ല ഇനിയും ഞാന്‍ ഒരാള്‍ക്കും വെറുപ്പ്‌ നല്‍കില്ല. എന്നില്‍ നിന്നും പുറത്ത് ഒഴുകുന്നത്‌ മധുരമുള്ള സ്നേഹം മാത്രം. അതെ.!!
ഒരു പക്ഷെ ഞാനെന്ന രൂപം നിഴലിനോടൊപ്പം നിലത്താകുംമ്പോഴാകാം മറ്റുള്ളവര്‍ എന്നെ തിരിച്ചറിയുക. ശേഷം അനേകം കണ്ണുകളില്‍ നിന്നും പൊടിഞ്ഞു വീഴുന്ന മിഴിനീര്‍ എന്നെ തിരിച്ചറിഞ്ഞു എന്ന് വിളിച്ചു പറയും ഞാൻ. അപ്പോഴും പുഞ്ചിരിക്കാന്‍ ഞാൻ മറക്കാതിരുന്നെങ്കില്‍



മഴ ആകാശത്ത് നിന്നും വീണുടയുന്ന ജലത്തുള്ളികള്‍ മഴയെ സ്നേഹിക്കുന്ന കവിയും കഥാ കൃത്തും നെഞ്ചത്ത് കൈവെച്ച് പ്രാര്‍ത്തിച്ച നിമിഷങ്ങള്‍.
മഴയെ നീയൊന്നടങ്ങ്. ശൌര്യം മൂത്ത്  സട കുടഞ്ഞവള്‍ പെയ്തിറങ്ങിയത്‌ ഭൂമിയിലെക്ക്  പക്ഷേ ജലതുള്ളികളെ വേണ്ടുവോളം ആകിരണം ചെയ്യാന്‍ സന്നധയായ ഭൂമിയുടെ  മുഖം ടാറിട്ടടച്ച സൗദി അറേബിയയുടെ നിസ്സഹായതയുടെ മുഖം വേദനയോടെ നോക്കി കണ്ട മണിക്കൂറുകള്‍. 

ബുധനാഴ്ച ഉച്ചയോടടുക്കുന്ന സമയം മഴ പെയ്യുന്നു എന്ന കുട്ടികളുടെ വിളികള്‍ സന്തോഷം തോന്നി.ജാലകം തുറന്ന്  കൈകള്‍ പുറത്തേക്കിട്ട്‌  മഴത്തുള്ളികളെ കൊഞ്ചിച്ചു. ജാലകത്തിനരികില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും മഴ കാണാനുള്ള മക്കളുടെ തിരക്ക്, അവര്‍ക്ക് വേണ്ടി സ്ഥലം കാലിയാക്കി കൊടുത്തു. അവരുടെ കൊതിയെങ്കിലും തീരട്ടെ പിന്നീട് പാചക ശാലയിലെ മല്‍പിടുത്തം കഴിഞ്ഞു അപ്പോഴാണ്‌ മൊബൈല്‍ റിംഗ് ചെയ്തത് സ്കൂള്‍ വണ്ടി നടുറോട്ടില്‍ വെള്ളം കയറി സ്റ്റോപ്പായി ഇനി കുട്ടികളെ കൊണ്ട് വരാന്‍ ഒക്കില്ല ഞാന്‍ പെട്ടൊന്ന് പുറത്തേക്കു എത്തി നോക്കി ഭാരത പ്പുഴയും ചാലിയാറും ഗംഗയും യമുനയും എല്ലാം നേരിട്ട് കണ്ടപോലെ കലങ്ങി ഒലിക്കുന്ന പുഴയില്‍ ഒഴുകി പോകുന്ന വാഹനങ്ങള്‍ എന്‍റെ റബ്ബെ  കണ്ണുകള്‍ നിറഞ്ഞൊഴുകിയ നിമിഷം എന്‍റെ പോന്നു മകള്‍ സ്കൂളില്‍ നിന്നും എത്തിയില്ല കണ്ണുകള്‍ മനസ്സിന്‍റെ വേദനയെ കണ്ടറിഞ്ഞവാം ഒഴുകികൊണ്ടിരുന്നു. ടെലിഫോണ്‍ നിര്‍ത്താതെ തേങ്ങുന്നു. ഓരോരുത്തരും മക്കളും ഭര്‍ത്താക്കന്മാരും എത്താത്തതിന്റെ സങ്കടങ്ങളും വിങ്ങലുകളും എല്ലാം കേട്ട്‌ നിക്കേ ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന മഴയെ നശിച്ച മഴ എന്ന് പറയണോ അതോ മഴവെള്ളത്തെ അകിരണം ചെയ്യേണ്ടുന്ന ഭൂമിയെ അടച്ച് മൂടിയ നശിച്ച നാടെന്നോ പറയേണ്ടത് അറിയില്ല .ഓര്‍ത്തു നിന്നപ്പോഴേക്കും  തൊട്ടപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഭീകരമായ പൊട്ടലുകളും തീ പിടുത്തവും ശരിക്കും ഭയന്ന് വിറച്ചു അപ്പോഴും വീട്ടില്‍ എത്താത്ത മകളുടെ മുഖം നനഞ്ഞ കണ്ണുകളില്‍ തെളിഞ്ഞു.ഇടയ്ക്കിടയ്ക്ക് അവളെ വിളിച്ചു കൊണ്ടിരുന്നു കരണ്ടും വെള്ളവും ഇല്ലാതെ നിമിഷങ്ങള്‍ കൊണ്ട് മാറി മറിഞ്ഞ ജിദ്ധാ നഗരത്തിന്റെ മുഖം മൊബൈലില്‍ കാശ് നിറക്കാന്‍  കാര്‍ഡ്‌  കിട്ടാനുള്ള കടകളൊക്കെ അടച്ച് പൂട്ടി വല്ലാതെ വിഷമിച്ചു പോയി. മഴ ആരുടെയൊക്കെ ജീവനെടുത്തു എന്തെല്ലാം സംഭവിച്ചു എന്നറിയാനുള്ള ദൃശ്യ മാധ്യമങ്ങളും  നിശ്ചലമായി കണ്ണു നിറഞ്ഞു കൊണ്ട് തന്നേ ജാലക കോണില്‍ ഇരിപ്പ് തുടര്‍ന്നു അവസാനം നാലുമണിയോടെ മഴയുടെ ശൌര്യം നിന്നു. എങ്കിലും വെള്ളം ഒഴുകി പോകാതെ മാര്‍ഗമില്ല, പിന്നീടുള്ള  സമയം വേദനയോടെ തള്ളി നീക്കി. അവസാന ഒരു ഡി എന്‍ എ വണ്ടി സംഘടിപ്പിച്ചു മകളെയും കൂട്ടി വീട്ടിലെത്തുമ്പോള്‍ സമയം രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. പിന്നീടുള്ള അല്പാശ്വാസത്തിലും വന്നെത്തിയ കോളുകള്‍, പിന്നീടാണ്‌ ഇന്റര്‍നെറ്റും ടെലിഫോണ്‍ സര്‍വീസും മൊത്തമായും നിശ്ചലമായത് രണ്ട് ദിവസം എഴുത്തും വായനയും എല്ലാം നിന്നു. പുതിയ പോസ്റ്റുകള്‍ വായിച്ചില്ല നെറ്റ് കിട്ടിയ പാടെ എന്‍റെ കൂട്ടുകാരനെ വിളിച്ചു വിവരങ്ങളെല്ലാം അന്വേഷിച്ചു പിന്നീട് പോസ്റ്റ്‌ എഴുതി ഇതില്‍ ഒരുപാട് തെറ്റുകള്‍ കാണും വായനക്കാര്‍ ക്ഷമിക്കുക



രാത്രി വൈകിയിരുന്നു ഞാന്‍ ഉറങ്ങിയില്ല ഉറക്കം എന്‍റെ കണ്ണുകളിലേക്കു വന്നു ചേരുംബോഴേക്കും നിന്‍റെ നിറയുന്ന മിഴികള്‍ എന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നു കാലം പിന്നോട്ട്     കുതിച്ചോടുമ്പോള്‍ വഴിയമ്പലത്തിന്‍റെ മച്ചിന്‍ മുകളില്‍ ചിറകു വിടര്‍ത്തിയിരുന്ന്‍ കുറുകുന്ന കുഞ്ഞരി പ്രാവ് തനിയെ ഇരിക്കുന്ന നിന്നെ കണ്ട് ഞാന്‍ കൊതിച്ചു,സ്നേഹിച്ചു  ദിനങ്ങള്‍ കഴിയെ ചിറകുകള്‍ കുട്ടിപിടിച്ചു എന്‍റെ കൈക്കുള്ളിലാക്കി എന്നുള്ള അഹങ്കാരം ഞാന്‍ സ്വപ്നം കണ്ടു അതൊരു സ്വപ്നം മാത്രമാണെന്ന് എന്‍റെ മനസ്സ് തിരിച്ചറിഞ്ഞില്ല ഞാന്‍...ചില നിമിഷങ്ങളില്‍ ഞാനല്ലാതെയായി മാറി കൌമാരവും ബാല്യവും നീ കൂടെ ഉണ്ടായിരുന്നെന്ന് സങ്കല്പിച്ചു ഭാവനക്ക് എന്നും എനിക്ക് മാര്‍ക്ക് വീഴാറുണ്ട്‌. ഞാന്‍ നിനക്കെന്റെ മനസ്സില്‍ ഒരുക്കിയൊരു സ്നേഹാര്‍ദ്രമായ പളുങ്ക് പാത്രത്തില്‍ നിന്നെ ഞാന്‍ സുക്ഷിച്ചു എന്‍റെ സ്വകാര്യ സമ്പത്തായി സ്വകാര്യ സ്നേഹമായി എന്‍റെ ഐശ്വര്യമായി എന്‍റെ എല്ലാമായും. നെയെന്റെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടുമ്പോള്‍ പതിയെ ചിറകുകള്‍ അടര്‍ത്തി പറന്നകന്നു കൊള്‍ക പക്ഷേ ഞാനറിയാതെ ആയിരിക്കണമെന്ന് അപേക്ഷ. നീ പറന്നകന്നാലും എന്‍റെ ഹൃദയ വനിയില്‍ നീയെന്ന കുഞ്ഞരിപ്രാവ് ചിറകടിച്ചു പറന്ന് കൊണ്ടേ ഇരിക്കും എന്‍റെ ശ്വാസം നിശ്ചല മാകുംവരേ...ഒന്നുകൂടി ഇനി ഞാന്‍ അറിയരുത് ആ മിഴികള്‍ ഒരിക്കലും നിറഞ്ഞതായി പുഞ്ചിരികള്‍ പെയ്തിറങ്ങുന്ന പേരറിയാത്തൊരു  മലര്‍വാ ടിയായ് നീ എന്‍റെ കൂടെ വേണം നിനക്ക് മടുപ്പുളവാക്കും വരേ......
     



നീല കുറിഞ്ഞി പൂത്ത താഴ്വാരം
ഇന്നലെ ചോദിച്ചു വാങ്ങിയ ചിത്രം അതായിരുന്നു.
നീ എഴുതാന്‍ പോവുകയാണോ..? ചോദ്യം അതാവുമെന്ന്‍  പ്രതീക്ഷിച്ചില്ല.
ഞാന്‍ ഉത്തരം പഞ്ഞു.അതെ ഞാന്‍ എഴുതാന്‍ പോകുന്നു.
എന്താ എഴുതുന്നെ..?
 നീയും ഞാനും ആ നീലകുറിഞ്ഞികള്‍ പൂക്കുന്ന താഴ്വാരത്ത്
ഉം, താഴ്വാരത്ത്..?
ഒലക്ക. കേട്ടതും വീണ്ടും ചോദ്യം
ബാക്കി  പറ നീ..
ഹേയ് ഞാനോ ഞാനിവിടെ പറഞ്ഞതാ അയ്യെടാ ഓസിക്കങ്ങു കഥ കേള്‍ക്കണ്ടാ..
പെണ്ണേ വെളച്ചില്‍  എന്നോട്  വേണോ..?
നീയാര്..?  വെറും വളിപ്പന്‍.
ഹും.ചോദിച്ചു വാങ്ങിയ അടിയായിരുന്നു അത്.അയാള്‍ക്കാതെ ശരിയാകൂ..
രണ്ട് ദിവസം മുന്നേ ഓണ്‍ലൈനില്‍ വന്ന ഫ്രണ്ട്
പേര്‌ ചോദിച്ചാല്‍ വെറും ഡോട്ട്.
ഇവനെ പിടിക്കാതെ വയ്യ ഒന്ന് ഒലിപ്പീര്  കൂട്ടി നോക്കാം.
ഹേയ് നിന്നെ എനിക്കിഷ്ട്ടാ നിന്‍റെ പേര്‌ പറ മാഷെ..
പേര്‌ പറയാതെ തന്നേ നിന്നെ എനിക്കും ഇഷ്ട്ടമാ..
ഒരുപാട്..
അതിനു നീയെന്നെ  എങ്ങനെ കണ്ടു.
അതൊക്കെയുണ്ട്‌.
കേട്ടപ്പോള്‍ അല്‍പം ഭയം അറിയുന്നവര്‍ ആരെങ്കിലും ആകുമോ
അയ്യോ ആരാന്നു പറയു പ്ലീസ്
നീ പേടിക്കാതെ പറ ലൈനീ..
ഇത് കേട്ടപ്പോള്‍ തന്നേ ദേഷ്യം വന്നു  ഹും കാണിച്ചു തരാടാ നിന്‍റെ ഒടുക്കത്തെ ഒലിപ്പീര്.
ഞാനെന്തിനു പേടിക്കണം.വീണ്ടു ചാട്ടിലേക്ക്.
 നീ മാരീടാണോ..?
എസ് അങ്ങനൊരു പാതകം ഞാന്‍ ചെയ്തു.എന്ന് വെച്ചു ലൌവാന്‍ പാടില്ലേ പെണ്ണേ..?
ഉം, ലവ്വിക്കോ..
ഹേയ് അല്ല പെണ്ണേ നീ മാരീടാണോ..?
അല്ല.   അങ്ങനെയൊരു കല്ലുവെച്ച നുണ പാസാക്കി.
ഹാവു ഞാന്‍ തേടിയ വള്ളിതന്നെ ചുമലില്‍ ശോ വേഡ്  മാറി കാലില്‍ എന്ന് തിരുത്തി വായിക്കണേ..
ഉം,
നല്ല മുറുകുന്ന ചാറ്റ് അപ്പോഴാണ്‌ ചെറിയത്തിന്  ബാത്രൂം
ഹേയ് ഡാ ഞാന്‍ ഇപ്പൊ വരാം.
എവിടെ പോണു.പെട്ടന്നു വരണേ..
ദേ ഒരു പുസ്തകം എടുക്കാനാ ഷെല്‍ഫില്‍ നിന്ന്.
ഓക്കേ...
പെട്ടന്നു മോളേ ബാത്രൂം കഴിച്ചു ഓടി വന്നു.മേശയില്‍ ജോലിക്കുള്ള സാധനങ്ങള്‍ റെഡിയായി കിടക്കുന്നു.
എങ്കിലും ചാറ്റി ലേക്ക്  ഓടി. ക്ലോക്കില്‍ നോക്കി സമയം ഒരുപാട് പോയി
 ഹേയ് മാഷെ ഞാന്‍ പിന്നെ വരാം എനിക്ക് ജോലിയുണ്ട്.
ഇയാള്‍ വെയിറ്റ് ചെയ്യൂ..
ഹേയ് പോകല്ലേ  ഇന്നെന്താ ഫുഡ്.
ഹോ പഹയന്‍ ചോദിക്കാന്‍ കണ്ട ചോദ്യം അല്‍പം നല്ലതൊക്കെ പറയാം.
ഇന്ന് ചെമ്മീന്‍ ഫ്രൈയും ചപ്പാത്തിയും.
ഹോ കൊതി വരുന്നു.
അയ്യെടാ..മനസ്സില്‍ ജോലിയുടെ തിരക്കുണ്ട്‌ ഈ മരകൊന്തന്‍ പോകുന്നും ഇല്ല.
എന്നാല്‍ ഞാന്‍ പോകുന്നു ബായ്
കാണാം ഓക്കേ
ഓക്കേ ബായ്‌
ദ്രിതിയില്‍ ജോലിയിലേക്ക് ഒരു മണിക്കൂര്‍    ജോലി  കഴിഞ്ഞു കണക്കു കൂട്ടി മുപ്പത്തഞ്ചു റിയാല്‍ അത്ര മതി എല്ലാം അടക്കി പോരുക്കി എടുത്ത് വെച്ച് പിന്നെ ക്ലീനിംഗ്  കുളി ശേഷം കിച്ചന്‍ വെള്ളത്തില്‍ കിടന്ന ഫ്രീസര്‍ ചിക്കെന്‍ എന്നെ എന്തെങ്കിലുമൊന്നു ചെയ്യൂ എന്ന പരുവത്തില്‍ കിടക്കുന്നു.എടുത്ത്‌ വെട്ടി പാചകം തുടങ്ങി.ചപ്പാത്തിയും റെഡി.
സമയം പത്ത് മണി കോളിംഗ് ബെല്‍ മുഴങ്ങുന്നു.മക്കള്‍ ആവേശത്തോടെ വാതില്‍ തുറന്നു.
പൂമുഖ വാതിലില്‍ പൂന്തിങ്കളായി  ഞാന്‍ ഉദിച്ച്‌ നിന്നു.
ഇന്നെന്തോ വലിയ പുഞ്ചിരിയുണ്ടല്ലോ മുഖത്ത്. നിങ്ങള്‍ക്കെന്തു കിട്ടി.
ഹേയ് എന്ത് കിട്ടാന്‍  ഞാനൊന്ന് കുളിക്കട്ടെ.. വല്ലാതെ ക്ഷീണം. ഇന്ന് ചൈനയിലേക്ക്  സാധനങ്ങള്‍ക്കുള്ള ഓര്‍ഡേര്‍  കൊടുത്തു. മദീനയിലേക്ക് സാധനം പാക്ക് ചെയ്തു എല്ലാം കഴിഞ്ഞ് നിന്‍റെ ആ വക്ക് പൊട്ടിയ ബന്ത് കാരനില്ലേ അയാള്‍ വന്നു ഇങ്ങനേ ഇന്നത്തെ ദിവസം തീര്‍ന്ന് മോളേ..
ഉം പിന്നേയ് നില്‍ക്ക് ഞാന്‍ കുളിക്കട്ടെ എന്നിട്ട് കേള്‍ക്കാം.
ഉം അല്ലേലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ടൈമുണ്ടോ..?
നടക്കട്ടെ..
കുളികഴിഞ്ഞു എത്തിയപ്പോഴേക്കും ഫുഡ് റെഡി.
എല്ലാവരും ഇരുന്ന്‌ മകന്‍ എത്തിയില്ല നീണ്ട വിളി ചെക്കന്‍സേ...
ഗയിം ബോയി കയ്യിലുണ്ടായാല്‍ വിളി കേള്‍ക്കില്ല.
ഉം അതിനു വഴിയുണ്ട്.
അദ്ദേഹം നീട്ടി വിളിച്ചു വീണ്ടും.
ഡേയ് വേഗം വന്നോ ഇന്ന് സ്പെശലാ.. ചെമ്മീന്‍ ഫ്രൈ  വേഗം വാ..
എന്താ ..?എവിടെ ചെമ്മീന്‍  ഞാന്‍ ഉണ്ടാക്കിയില്ല.
ഓ ഓ സോറി.
അമളി പറ്റി പണി പാളിയത് അറിയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല
അപ്പൊ ഓണ്‍ലൈനില്‍ വന്ന ലൈന്‍ നിങ്ങളായിരുന്നു അല്ലെ ..?
വീഴണ്ട.
ഡീ ഓന്‍ ലൈന്‍ ലവ്   അല്‍പം മധുരം കൂടുമോ എന്നൊരു ഡൌട്ട് .
ഹും ഞാനില്ല ഇന്ന് മുതല്‍ ജി  ടാല്‍ക്കിനു വിട.
പിന്നീടുള്ള ചിരിതമാഷകള്‍ ഫുഡ് എല്ലാം സന്തോഷത്തോടെ....
വീണ്ടും നീല കുറിഞ്ഞി പൂ ത്ത താഴ്വാരത്തിലേക്ക്