മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നിലാവിന്റെ പൂന്തോപ്പില്‍ നിഴല്‍ പൂവായ് വിരിഞ്ഞു നീ
ഒരു വസന്ത കാലത്തിന്‍ പരിമളം തന്നു നീ..
ചിറകറ്റു മണ്ണില്‍ പതിച്ച എന്റെ മോഹങ്ങളെ
പ്രതീക്ഷകളുടെ ചിറകണിയിച്ചു വിണ്ണിലേക്ക് പറത്തി നീ ..

പുലരിതന്‍ ചിരിപോലെ
പുലര്‍ മഞ്ഞിന്‍ തണവോടെ
മഴയുടെ ഗസല്‍ പോലെ
കാറ്റിന്റെ സുഖം പോലെ
എന്നുള്ളില്‍ വന്നണഞ്ഞ പ്രിയനാണ് നീ..
പുലരിതന്‍ ചിരിപോലെ.....

കരയുന്ന പുഴയോട് ചേരുന്ന മഴപോലെ
നിലാവില്‍ ലയിക്കുന്ന നിഴലിന്റെ പൂ പോലെ...
നിലാവുള്ള നീല രാത്രിയിലെ സുഘമുള്ള നോവുകള്‍
നീയെന്നിലേകുമ്പോള്‍ അറിയുന്നു പ്രിയനേ ഞാന്‍
പ്രണയെമെന്ന ചെറുമധുരം

നീയെന്നില്‍ അണയും നാള്‍ കാത്തിരിപ്പാണ് ഞാന്‍
നീയെന്റെതാകുന്നോരാ നിമിഷത്തിനായ് ..........