നിന്റെ തിളങ്ങുന്ന മിഴികളെന്റെ ഇരുളടഞ്ഞ മനസിന് പ്രകാശം തരുന്നെങ്കില്‍ അതാകും യഥാര്‍ത്ഥ സ്നേഹമെന്ന് ഞാനവനോട് പറഞ്ഞു
നിന്റെ കണ്ണുകള്‍ നിന്റെ പുഞ്ചിരികള്‍ എന്റെ ചുണ്ടുകള്‍ക്കും കണ്ണുകള്‍ക്കും മനസിനും സന്ത്വനമാകുമെങ്കില്‍ തീര്‍ച്ചയായും നീ ഒന്ന് പുഞ്ചിരിക്കുക എന്റെ മുന്നില്‍
നിന്റെ ശ്വാസം എന്റെ കവിളുകളില്‍ പതിക്കുമ്പോള്‍, എന്റെ ഹൃദയം നിന്നോട് ചേരുമ്പോള്‍ എന്റെ മനസ്സിലൊരു മഞ്ഞു മഴ പെയ്തിറങ്ങുന്നു കണ്ണുകളടഞ്ഞു നിന്റെ സ്വര്‍ഗത്തില്‍ ഞാന്‍ ലയിക്കുന്നു
നിന്റെ ശ്വാസം എന്റെ കവിളുകളില്‍ പതിക്കുമ്പോള്‍ എന്റെ ഹൃദയം നിന്നോട് ചേരുമ്പോള്‍ എന്റെ മനസ്സിലൊരു മഞ്ഞു മഴ പെയ്തിറങ്ങുന്നു കണ്ണുകളടഞ്ഞു നിന്റെ സ്വര്‍ഗത്തില്‍ ഞാന്‍ ലയിക്കുന്നു.
നിന്റെ മുന്നില്‍ ഞാനുറഞ്ഞു വീണൊരു മഞ്ഞു തുള്ളിയായി നിലം പതിക്കാതിരുന്നെങ്കില്‍ എന്നുമെന്നെ വേദനകള്‍ വലം വെച്ച് കൊണ്ടിരിക്കും.