മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

ഞാനറിയാതെ എന്റെ ഹൃദയത്തിന്‍ കവാടം തുറന്നു അകത്തു കയറി 
പുഞ്ചിരിയോടെന്നെ നോക്കുന്നോരീ  നീയാരെന്‍  പ്രിയനോ 
അതോ കൌമാരം കൈവിട്ടോരെന്റെ അഹങ്കാരമോ 
നീയല്ലെന്‍  മിഴിനീര്‍ തുടച്ചത്‌ 
നീയായിരുന്നില്ലേ എന്റെ മെയ്യില്‍ കുളിരുണർത്തിയത് 
നിന്റെ പുഞ്ചിരിയില്‍ ലയിച്ചൊരെന്‍ മനമെനിക്ക് നല്കിയതോരായുസ്സിന്‍ വര്‍ണ്ണ ചമയങ്ങള്‍ 
ഇല്ല ഞാന്‍ തരില്ലോരെന്‍ പുഞ്ചിരി 
ഞാന്‍ തരില്ലോരെന്‍ ഹൃത്തിലടച്ച നിന്‍ രൂപം
നിശ്ചലമായ്‌ ഞാനീ മണ്ണിലുറങ്ങും  വരെ..