മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

മഴ ആകാശത്ത് നിന്നും വീണുടയുന്ന ജലത്തുള്ളികള്‍ മഴയെ സ്നേഹിക്കുന്ന കവിയും കഥാ കൃത്തും നെഞ്ചത്ത് കൈവെച്ച് പ്രാര്‍ത്തിച്ച നിമിഷങ്ങള്‍.
മഴയെ നീയൊന്നടങ്ങ്. ശൌര്യം മൂത്ത്  സട കുടഞ്ഞവള്‍ പെയ്തിറങ്ങിയത്‌ ഭൂമിയിലെക്ക്  പക്ഷേ ജലതുള്ളികളെ വേണ്ടുവോളം ആകിരണം ചെയ്യാന്‍ സന്നധയായ ഭൂമിയുടെ  മുഖം ടാറിട്ടടച്ച സൗദി അറേബിയയുടെ നിസ്സഹായതയുടെ മുഖം വേദനയോടെ നോക്കി കണ്ട മണിക്കൂറുകള്‍. 

ബുധനാഴ്ച ഉച്ചയോടടുക്കുന്ന സമയം മഴ പെയ്യുന്നു എന്ന കുട്ടികളുടെ വിളികള്‍ സന്തോഷം തോന്നി.ജാലകം തുറന്ന്  കൈകള്‍ പുറത്തേക്കിട്ട്‌  മഴത്തുള്ളികളെ കൊഞ്ചിച്ചു. ജാലകത്തിനരികില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും മഴ കാണാനുള്ള മക്കളുടെ തിരക്ക്, അവര്‍ക്ക് വേണ്ടി സ്ഥലം കാലിയാക്കി കൊടുത്തു. അവരുടെ കൊതിയെങ്കിലും തീരട്ടെ പിന്നീട് പാചക ശാലയിലെ മല്‍പിടുത്തം കഴിഞ്ഞു അപ്പോഴാണ്‌ മൊബൈല്‍ റിംഗ് ചെയ്തത് സ്കൂള്‍ വണ്ടി നടുറോട്ടില്‍ വെള്ളം കയറി സ്റ്റോപ്പായി ഇനി കുട്ടികളെ കൊണ്ട് വരാന്‍ ഒക്കില്ല ഞാന്‍ പെട്ടൊന്ന് പുറത്തേക്കു എത്തി നോക്കി ഭാരത പ്പുഴയും ചാലിയാറും ഗംഗയും യമുനയും എല്ലാം നേരിട്ട് കണ്ടപോലെ കലങ്ങി ഒലിക്കുന്ന പുഴയില്‍ ഒഴുകി പോകുന്ന വാഹനങ്ങള്‍ എന്‍റെ റബ്ബെ  കണ്ണുകള്‍ നിറഞ്ഞൊഴുകിയ നിമിഷം എന്‍റെ പോന്നു മകള്‍ സ്കൂളില്‍ നിന്നും എത്തിയില്ല കണ്ണുകള്‍ മനസ്സിന്‍റെ വേദനയെ കണ്ടറിഞ്ഞവാം ഒഴുകികൊണ്ടിരുന്നു. ടെലിഫോണ്‍ നിര്‍ത്താതെ തേങ്ങുന്നു. ഓരോരുത്തരും മക്കളും ഭര്‍ത്താക്കന്മാരും എത്താത്തതിന്റെ സങ്കടങ്ങളും വിങ്ങലുകളും എല്ലാം കേട്ട്‌ നിക്കേ ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന മഴയെ നശിച്ച മഴ എന്ന് പറയണോ അതോ മഴവെള്ളത്തെ അകിരണം ചെയ്യേണ്ടുന്ന ഭൂമിയെ അടച്ച് മൂടിയ നശിച്ച നാടെന്നോ പറയേണ്ടത് അറിയില്ല .ഓര്‍ത്തു നിന്നപ്പോഴേക്കും  തൊട്ടപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഭീകരമായ പൊട്ടലുകളും തീ പിടുത്തവും ശരിക്കും ഭയന്ന് വിറച്ചു അപ്പോഴും വീട്ടില്‍ എത്താത്ത മകളുടെ മുഖം നനഞ്ഞ കണ്ണുകളില്‍ തെളിഞ്ഞു.ഇടയ്ക്കിടയ്ക്ക് അവളെ വിളിച്ചു കൊണ്ടിരുന്നു കരണ്ടും വെള്ളവും ഇല്ലാതെ നിമിഷങ്ങള്‍ കൊണ്ട് മാറി മറിഞ്ഞ ജിദ്ധാ നഗരത്തിന്റെ മുഖം മൊബൈലില്‍ കാശ് നിറക്കാന്‍  കാര്‍ഡ്‌  കിട്ടാനുള്ള കടകളൊക്കെ അടച്ച് പൂട്ടി വല്ലാതെ വിഷമിച്ചു പോയി. മഴ ആരുടെയൊക്കെ ജീവനെടുത്തു എന്തെല്ലാം സംഭവിച്ചു എന്നറിയാനുള്ള ദൃശ്യ മാധ്യമങ്ങളും  നിശ്ചലമായി കണ്ണു നിറഞ്ഞു കൊണ്ട് തന്നേ ജാലക കോണില്‍ ഇരിപ്പ് തുടര്‍ന്നു അവസാനം നാലുമണിയോടെ മഴയുടെ ശൌര്യം നിന്നു. എങ്കിലും വെള്ളം ഒഴുകി പോകാതെ മാര്‍ഗമില്ല, പിന്നീടുള്ള  സമയം വേദനയോടെ തള്ളി നീക്കി. അവസാന ഒരു ഡി എന്‍ എ വണ്ടി സംഘടിപ്പിച്ചു മകളെയും കൂട്ടി വീട്ടിലെത്തുമ്പോള്‍ സമയം രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. പിന്നീടുള്ള അല്പാശ്വാസത്തിലും വന്നെത്തിയ കോളുകള്‍, പിന്നീടാണ്‌ ഇന്റര്‍നെറ്റും ടെലിഫോണ്‍ സര്‍വീസും മൊത്തമായും നിശ്ചലമായത് രണ്ട് ദിവസം എഴുത്തും വായനയും എല്ലാം നിന്നു. പുതിയ പോസ്റ്റുകള്‍ വായിച്ചില്ല നെറ്റ് കിട്ടിയ പാടെ എന്‍റെ കൂട്ടുകാരനെ വിളിച്ചു വിവരങ്ങളെല്ലാം അന്വേഷിച്ചു പിന്നീട് പോസ്റ്റ്‌ എഴുതി ഇതില്‍ ഒരുപാട് തെറ്റുകള്‍ കാണും വായനക്കാര്‍ ക്ഷമിക്കുക