നീല കുറിഞ്ഞി പൂത്ത താഴ്വാരം
ഇന്നലെ ചോദിച്ചു വാങ്ങിയ ചിത്രം അതായിരുന്നു.
നീ എഴുതാന്‍ പോവുകയാണോ..? ചോദ്യം അതാവുമെന്ന്‍ പ്രതീക്ഷിച്ചില്ല.
ഞാന്‍ ഉത്തരം പഞ്ഞു.അതെ ഞാന്‍ എഴുതാന്‍ പോകുന്നു.
എന്താ എഴുതുന്നെ..?
നീയും ഞാനും ആ നീലകുറിഞ്ഞികള്‍ പൂക്കുന്ന താഴ്വാരത്ത്
ഉം, താഴ്വാരത്ത്..?
ഒലക്ക. കേട്ടതും വീണ്ടും ചോദ്യം
ബാക്കി പറ നീ..
ഹേയ് ഞാനോ ഞാനിവിടെ പറഞ്ഞതാ അയ്യെടാ ഓസിക്കങ്ങു കഥ കേള്‍ക്കണ്ടാ..
പെണ്ണേ വെളച്ചില്‍ എന്നോട് വേണോ..?
നീയാര്..? വെറും വളിപ്പന്‍.
ഹും.ചോദിച്ചു വാങ്ങിയ അടിയായിരുന്നു അത്.അയാള്‍ക്കാതെ ശരിയാകൂ..
രണ്ട് ദിവസം മുന്നേ ഓണ്‍ലൈനില്‍ വന്ന ഫ്രണ്ട്
പേര് ചോദിച്ചാല്‍ വെറും ഡോട്ട്.
ഇവനെ പിടിക്കാതെ വയ്യ ഒന്ന് ഒലിപ്പീര് കൂട്ടി നോക്കാം.
ഹേയ് നിന്നെ എനിക്കിഷ്ട്ടാ നിന്‍റെ പേര് പറ മാഷെ..
പേര് പറയാതെ തന്നേ നിന്നെ എനിക്കും ഇഷ്ട്ടമാ..
ഒരുപാട്..
അതിനു നീയെന്നെ എങ്ങനെ കണ്ടു.
അതൊക്കെയുണ്ട്.
കേട്ടപ്പോള്‍ അല്‍പം ഭയം അറിയുന്നവര്‍ ആരെങ്കിലും ആകുമോ
അയ്യോ ആരാന്നു പറയു പ്ലീസ്
നീ പേടിക്കാതെ പറ ലൈനീ..
ഇത് കേട്ടപ്പോള്‍ തന്നേ ദേഷ്യം വന്നു ഹും കാണിച്ചു തരാടാ നിന്‍റെ ഒടുക്കത്തെ ഒലിപ്പീര്.
ഞാനെന്തിനു പേടിക്കണം.വീണ്ടു ചാട്ടിലേക്ക്.
നീ മാരീടാണോ..?
എസ് അങ്ങനൊരു പാതകം ഞാന്‍ ചെയ്തു.എന്ന് വെച്ചു ലൌവാന്‍ പാടില്ലേ പെണ്ണേ..?
ഉം, ലവ്വിക്കോ..
ഹേയ് അല്ല പെണ്ണേ നീ മാരീടാണോ..?
അല്ല. അങ്ങനെയൊരു കല്ലുവെച്ച നുണ പാസാക്കി.
ഹാവു ഞാന്‍ തേടിയ വള്ളിതന്നെ ചുമലില്‍ ശോ വേഡ് മാറി കാലില്‍ എന്ന് തിരുത്തി വായിക്കണേ..
ഉം,
നല്ല മുറുകുന്ന ചാറ്റ് അപ്പോഴാണ് ചെറിയത്തിന് ബാത്രൂം
ഹേയ് ഡാ ഞാന്‍ ഇപ്പൊ വരാം.
എവിടെ പോണു.പെട്ടന്നു വരണേ..
ദേ ഒരു പുസ്തകം എടുക്കാനാ ഷെല്‍ഫില്‍ നിന്ന്.
ഓക്കേ...
പെട്ടന്നു മോളേ ബാത്രൂം കഴിച്ചു ഓടി വന്നു.മേശയില്‍ ജോലിക്കുള്ള സാധനങ്ങള്‍ റെഡിയായി കിടക്കുന്നു.
എങ്കിലും ചാറ്റി ലേക്ക് ഓടി. ക്ലോക്കില്‍ നോക്കി സമയം ഒരുപാട് പോയി
ഹേയ് മാഷെ ഞാന്‍ പിന്നെ വരാം എനിക്ക് ജോലിയുണ്ട്.
ഇയാള്‍ വെയിറ്റ് ചെയ്യൂ..
ഹേയ് പോകല്ലേ ഇന്നെന്താ ഫുഡ്.
ഹോ പഹയന്‍ ചോദിക്കാന്‍ കണ്ട ചോദ്യം അല്‍പം നല്ലതൊക്കെ പറയാം.
ഇന്ന് ചെമ്മീന്‍ ഫ്രൈയും ചപ്പാത്തിയും.
ഹോ കൊതി വരുന്നു.
അയ്യെടാ..മനസ്സില്‍ ജോലിയുടെ തിരക്കുണ്ട് ഈ മരകൊന്തന്‍ പോകുന്നും ഇല്ല.
എന്നാല്‍ ഞാന്‍ പോകുന്നു ബായ്
കാണാം ഓക്കേ
ഓക്കേ ബായ്
ദ്രിതിയില്‍ ജോലിയിലേക്ക് ഒരു മണിക്കൂര്‍ ജോലി കഴിഞ്ഞു കണക്കു കൂട്ടി മുപ്പത്തഞ്ചു റിയാല്‍ അത്ര മതി എല്ലാം അടക്കി പോരുക്കി എടുത്ത് വെച്ച് പിന്നെ ക്ലീനിംഗ് കുളി ശേഷം കിച്ചന്‍ വെള്ളത്തില്‍ കിടന്ന ഫ്രീസര്‍ ചിക്കെന്‍ എന്നെ എന്തെങ്കിലുമൊന്നു ചെയ്യൂ എന്ന പരുവത്തില്‍ കിടക്കുന്നു.എടുത്ത് വെട്ടി പാചകം തുടങ്ങി.ചപ്പാത്തിയും റെഡി.
സമയം പത്ത് മണി കോളിംഗ് ബെല്‍ മുഴങ്ങുന്നു.മക്കള്‍ ആവേശത്തോടെ വാതില്‍ തുറന്നു.
പൂമുഖ വാതിലില്‍ പൂന്തിങ്കളായി ഞാന്‍ ഉദിച്ച് നിന്നു.
ഇന്നെന്തോ വലിയ പുഞ്ചിരിയുണ്ടല്ലോ മുഖത്ത്. നിങ്ങള്‍ക്കെന്തു കിട്ടി.
ഹേയ് എന്ത് കിട്ടാന്‍ ഞാനൊന്ന് കുളിക്കട്ടെ.. വല്ലാതെ ക്ഷീണം. ഇന്ന് ചൈനയിലേക്ക് സാധനങ്ങള്‍ക്കുള്ള ഓര്‍ഡേര്‍ കൊടുത്തു. മദീനയിലേക്ക് സാധനം പാക്ക് ചെയ്തു എല്ലാം കഴിഞ്ഞ് നിന്‍റെ ആ വക്ക് പൊട്ടിയ ബന്ത് കാരനില്ലേ അയാള്‍ വന്നു ഇങ്ങനേ ഇന്നത്തെ ദിവസം തീര്‍ന്ന് മോളേ..
ഉം പിന്നേയ് നില്‍ക്ക് ഞാന്‍ കുളിക്കട്ടെ എന്നിട്ട് കേള്‍ക്കാം.
ഉം അല്ലേലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ടൈമുണ്ടോ..?
നടക്കട്ടെ..
കുളികഴിഞ്ഞു എത്തിയപ്പോഴേക്കും ഫുഡ് റെഡി.
എല്ലാവരും ഇരുന്ന് മകന്‍ എത്തിയില്ല നീണ്ട വിളി ചെക്കന്‍സേ...
ഗയിം ബോയി കയ്യിലുണ്ടായാല്‍ വിളി കേള്‍ക്കില്ല.
ഉം അതിനു വഴിയുണ്ട്.
അദ്ദേഹം നീട്ടി വിളിച്ചു വീണ്ടും.
ഡേയ് വേഗം വന്നോ ഇന്ന് സ്പെശലാ.. ചെമ്മീന്‍ ഫ്രൈ വേഗം വാ..
എന്താ ..?എവിടെ ചെമ്മീന്‍ ഞാന്‍ ഉണ്ടാക്കിയില്ല.
ഓ ഓ സോറി.
അമളി പറ്റി പണി പാളിയത് അറിയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല
അപ്പൊ ഓണ്‍ലൈനില്‍ വന്ന ലൈന്‍ നിങ്ങളായിരുന്നു അല്ലെ ..?
വീഴണ്ട.
ഡീ ഓന്‍ ലൈന്‍ ലവ് അല്‍പം മധുരം കൂടുമോ എന്നൊരു ഡൌട്ട് .
ഹും ഞാനില്ല ഇന്ന് മുതല്‍ ജി ടാല്‍ക്കിനു വിട.
പിന്നീടുള്ള ചിരിതമാഷകള്‍ ഫുഡ് എല്ലാം സന്തോഷത്തോടെ....
വീണ്ടും നീല കുറിഞ്ഞി പൂ ത്ത താഴ്വാരത്തിലേക്ക്
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ