ഒരു വര്‍ഷം അതായിരുന്നു കനിഞ്ഞു കിട്ടിയ സമയ പരിധി. അതില്‍ അനേകായിരം സംഭവ വികാസങ്ങള്‍ നന്മയും തിന്മയും എല്ലാമെല്ലാം...
ഓരോന്നും സംഭവിക്കുമ്പോള്‍ സ്വയം തോന്നിപ്പോകാറുണ്ട് എന്റെയീ ഒരു വര്‍ഷ കാലം കഴിഞ്ഞാല്‍ അവന്‍ കടന്നു വരും എന്‍റെ സമയ പരിധിയില്‍ നിന്നും തിരിച്ചു പിടിക്കാന്‍ പറ്റാതെ ഓരോ ദിനങ്ങളും കൊഴിയുമ്പോള്‍ വേദനിക്കാറില്ലായിരുന്നു ഞാന്‍.
വിടവാങ്ങുമ്പോള്‍ തേജസുള്ള പുലരിയുമായി നീ പറന്നെത്തുന്ന സന്തോഷം ജനങ്ങളില്‍ ഞാന്‍ കാണുന്നു. അവരെന്നേ പിരിച്ചു വിടുമ്പോള്‍ നന്മയുള്ളതായി എന്തെങ്കിലും സംഭവിച്ചത് അവര്‍ക്കുണ്ടെങ്കില്‍ അവരെന്നും എന്നേ ഓര്‍ത്തിരിക്കും .എങ്കിലും ഒരാഗ്രഹമേ എനിക്ക് ഉണ്ടായുള്ളൂ അതൊരിക്കലും സംഭാവിക്കാത്തും എങ്കിലും ആഗ്രഹിച്ച് പോകുന്നു നിന്‍റെ കൂടെ ഒരു നിമിഷം!!!
ഇല്ല കഴിയില്ല!!!!
ഒരിക്കലും!. ഞാന്‍ പിരിയുന്ന രാത്രി യുടെ മധ്യത്തില്‍ വേദനയോടെ ഞാന്‍ എന്‍റെ മുന്‍കാമികളെ പോല്‍ കഴിഞ്ഞു പോയ ഏടുകളില്‍ സൂക്ഷിക്കപ്പെടും.എല്ലാം വേദനയോടെ ഓര്‍ക്കുന്നു ഞാന്‍ ..
എന്‍റെ കാലയളവില്‍ തീര്‍ക്കാന്‍ കഴിയാത്ത എന്തും നിന്‍റെ വരവോടെ നന്മയായ് തീരട്ടെ...
കൂട്ടുകാരാ.. ഞാന്‍ മടങ്ങി പോകാന്‍ സമയം അതിക്രമിച്ചു പോകുന്നു. നിന്‍റെ വരവും കാത്തിരിക്കുന്ന ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ ഞാനിതാ വിട പറയുന്നു ..
സ്വാഗതം നിനക്ക് എന്‍റെ സ്വാഗതം വന്നാലും പ്രിയ പുതു വര്‍ഷമേ നീ വന്നാലും ഞാനിതാ വിടവാങ്ങുന്നു ...
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ