ഉമ്മയുടെ വിസിറ്റിംഗ് ദുബായിലേക്ക് വീട് അടച്ച് പൂട്ടണം എല്ലാ സാമഗ്രികളും പാക്ക് ചെയ്തു വെക്കുന്ന തിരക്കിലാണ്.അലമാരയിലെ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ എസ് എസ് എല്‍ സീ ബുക്ക് കണ്ണില്‍ പെട്ടത് കവറില്‍ നിന്നും കയ്യിലെടുത്തു മറിച്ചു നോക്കി.പുറം ചട്ടയില്‍ അന്ന് വീണ ചുളിവു ഇന്നും കാണുമ്പോള്‍ ഓര്‍മ്മകള്‍ പൈലി മാഷിലേക്ക് നീണ്ടു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിക്കാന്‍ വലിയ മിടുക്കനല്ലായിരുന്നു.എങ്കിലും സഹോദരിമാര്‍ക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ ഒരു വിധം ഒപ്പിച്ചെടുത്തു.ക്ലാസ്സില്‍ പതിനേഴാം റാങ്ക് കാരന്‍ വീട്ടില്‍ നിന്നും ഡിസ്റ്റിന്‍ഗ്ഷന്‍ വാങ്ങിയ മറ്റുള്ളവരുടെ ഇടയില്‍ എന്നും മോശക്കാരന്‍.എങ്കിലും അവസാന ശ്രമം.
ആഞ്ഞു പിടിച്ച് പരീക്ഷ എഴുതി റിസള്‍ട്ട് വരാന്‍ കാത്ത് നിന്നില്ല തോറ്റു പോകുമെന്ന ഭയം ദൂരെയുള്ള മാമന്‍റെ കടയില്‍ ജോലിക്ക് കയറി.
മാസം നീങ്ങി റിസള്‍ട്ട് വരുന്ന ദിനം പള്ളിയില്‍ പോയി വന്നപ്പോഴാണ് മാമന്‍ പറഞ്ഞത് ഇക്കാ വിളിച്ചു.കാര്യം പറഞ്ഞില്ല ഭയന്നു.
റിസള്‍ട്ട് വിവരം അറിഞ്ഞാവും വിളിച്ചത്.ഓര്‍ത്തു നിന്നപോഴേക്കും വീണ്ടും കാള്‍ മാമന്‍ ഫോണ്‍ കയ്യില്‍ തന്നു ഡാ നീ പാസായി, ഫസ്റ്റ്ക്ലാസ് ഉണ്ട്.അല്‍പം സന്തോഷം തോന്നിയ സമയം ഉടനെ ഉമ്മനെ കാണണമെന്ന് തോന്നി. മാമനോട് പറഞ്ഞു അദ്ദേഹം അവിടുന്നു വണ്ടി കയറ്റി തന്നു വീട്ടിലെത്തുമ്പോള്‍ ഉമ്മാന്റെ നിറഞ്ഞ പുഞ്ചിരി.മനസ്സ് സന്തോഷം കൊണ്ടു.
പിന്നീടുള്ള കാത്തിരിപ്പ് എസ് എസ് എല്‍ സീ ബുക്കിന് ദിവസങ്ങള്‍ കഴിഞ്ഞ് അതും പുറത്ത് വന്നു. മാര്‍ക്ക് ലിസ്റ്റും കയ്യില്‍ വാങ്ങി നടന്നു വരുന്നതിനിടെ പൊടുന്നനെ കൊഴിഞ്ഞു വീണ മഴ പേടിച്ചു. സര്‍റ്റിഫികെറ്റ് നനഞ്ഞു പോകുമെന്ന ഭയം ഷര്‍ട്ടിന്റെ ഉള്ളിലേക്ക് കയറ്റി വെച്ചു നടന്നു. അപ്പോഴാണ് പൈലി മാഷിന്റെ വിളി തിരിഞ്ഞു നോക്കി.
നീ എവിടുന്നാ വരുന്നു മോനെ...
ഞാന്‍ റിസള്‍ട്ട് വാങ്ങാന്‍ പോയതായിരുന്നെന്നു.
അറിഞപ്പോള്‍ മാഷിനും ഒരാഗ്രഹം അതൊന്നു കാണാന്‍ അദ്ദേഹം ചോദിച്ചെങ്കിലും കൊടുക്കാന്‍ മനസ്സ് സമ്മതിച്ചില്ല നെഞ്ചോട് ചേര്‍ത്ത് അയാളുടെ കുടയില്‍ ഒപ്പം നടന്നു വീട്ടിലെത്തി സര്‍റ്റിഫികെറ്റ് പുറത്തെടുക്കുമ്പോള്‍ ഷര്‍ട്ടിനുള്ളില്‍ കിടന്നു ചുളിവു വീണു.ഞാന്‍ പത്ത് വര്‍ഷം അധ്വാനിച്ച ഫലം ഉമ്മാക്ക് നേരെ നീട്ടി ആവേശത്തോടെ നോക്കുന്ന ഉമ്മാന്റെ കണ്ണുകള്‍
ഇന്നും കയ്യില്‍ കിടക്കുന്ന സര്‍റ്റിഫികെറ്റിന്‍റെ ചുളിവു കാണുമ്പോള്‍ പൈലി മാഷിന്റെയും മറ്റും മധുരമായ ഓര്‍മ്മകള്‍ എന്നില്‍ വന്നു നിറയുകയാണ്.
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ