മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നീ പറഞ്ഞ കഥ എന്റേതായിരുന്നു അവയ്ക്ക് നിറങ്ങള്‍ ചാര്‍ത്തിയത് എന്‍റെ കണ്ണു നീരായിരുന്നു.നീ അറിയാതെ പോയത് എന്‍റെ ഹൃത്തടമായിരുന്നു.
നീ പറഞ്ഞ വാക്കുകള്‍ കീറി മുറിച്ചത് എന്‍റെ ഹൃദയമായിരുന്നു.
ഞാന്‍ വേദനകളുടെ കൂട്ടുകാരിയെന്നറിഞ്ഞിരുന്നില്ല  നീ...
അറിയാന്‍ ശ്രമിച്ചില്ല നീ ..
ഇല്ല ഞാന്‍ പറയില്ല നിന്‍റെ പുഞ്ചിരികളെന്നെ വിട്ടകന്നാല്‍!!!!!!!!!!!
അതെന്റെ ശ്വാസം വലിച്ചെടുക്കും നീയെന്നെ അറിയുന്നുവോ ...?
അതോ...?
അറിയില്ലേ അറിയാന്‍ ശ്രമിച്ചില്ലേ
എന്‍റെ മിഴികളും ഹൃദയവും ശ്വാസങ്ങളും
 നീയെന്ന ബിന്തുവില്‍.ആയിരുന്നിട്ടു പോലും
എന്നില്‍ പൂര്‍ണത പുല്‍കുന്നത് നിന്നിലൂടെ ഞാന്‍ അറിയുന്നു.
നീ അറിയും കാലം വയ്കിയേക്കാം...
മിന്നാമിനുങ്ങ് വെട്ടം പോലെ ചുരുങ്ങിയേക്കാം..
ഒരു പക്ഷേ ഞാനീ ലോകം വിട്ടു പോയെന്നിരിക്കാം.
അന്നും ഞാന്‍ അറിഞ്ഞെങ്കില്‍ നീ പുഞ്ചിരിക്കുന്നു എന്ന്