മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നിന്‍റെ ശബ്ദ വീജികളില്ലാത്ത ദിനങ്ങള്‍.
ഞാനൊരു കൊടും കാട്ടില്‍ അകപെട്ട പോല്‍.
നീയുണ്ടായിരുന്ന പകലുകള്‍ക്ക്‌ ജീവനുള്ള ഓര്‍മ്മകള്‍
ഉണ്ടായത് നീ തന്ന മോഹങ്ങളായിരുന്നു.
നിന്‍റെ പുഞ്ചിരികളായിരുന്നു .
ഇന്നലകള്‍  തന്നിരുന്നു  എന്‍റെ കാതുകളില്‍
നീയെന്ന ലഹരി.
ഒരു പെരുമഴ ചോര്‍ന്നപോല്‍ ഇന്നെന്‍ മനം
അറിയുന്നുവോ നീ എന്‍ ഹൃത്തടം
ചിറകറ്റു വീണ കിളികുഞ്ഞു പോല്‍.
പിടയുന്നു നെഞ്ചകം  നിറയുന്നു  കണ്ണുകള്‍,
വിതുമ്പുമെന്‍ അധരങ്ങള്‍ മൌനമായ്
അകലാതിരുന്നെങ്കിലെന്‍ ഹൃത്തടം വിട്ടീ
മധുരമായോര്‍മകള്‍ തന്‍ നൊമ്പരം.