ഒരു ചെറു പെരുന്നാള്‍ ദിനം വിവാഹം കഴിഞ്ഞ ആദ്യ പെരുന്നാള്‍ ഞാന്‍ അതിയായ സന്തോഷത്തിലാണ് ഇന്ന് സ്വന്തം വീട്ടിലേക്ക് വിരുന്നു പോകാനുള്ള കൊതി പുലര്‍ച്ചെ തന്നേ മൈലാഞ്ചിയുടെ വര്‍ണ്ണന എന്‍റെ കയ്യ് പണ്ടേ ചോക്കില്ല എന്ന് ഉമ്മ പറയാറുണ്ട് .മറ്റുള്ളവരുടെ മൈലാഞ്ചി കയ്യ് കണ്ട് അസൂയ തോന്നി നോക്കി നില്‍ക്കാന്‍ സമയം ഇല്ലല്ലോ അടുക്കളയില്‍ പിടിപ്പതും ജോലി നെയ്ച്ചോറും ആട് വരട്ടിയതും കോഴിക്കറിയും എല്ലാം കൂടി വെന്തു വന്നിട്ട് വേണം പെരുന്നാള്‍ കുളി .തട്ടും മുട്ടും പാത്രങ്ങളുടെ കലമ്പല്‍ അമ്മിയില്‍ ചട്ടിണിയരക്കുന്ന
ഇത്താത്താന്റെ ബടായി നീയല്ലേ പുതു പെണ്ണ് അനക്കല്ലേ പെരുന്നാള് ഞാനൊക്കെ വയസ്സത്തി ആയില്ലേ ..
നീ പോയി കുളിച്ചോ ഞാന്‍ ഈ കുട്ടികള്‍ക്ക് വല്ലതും കൊടുത്തു വരാ പിന്നെ കുളിപ്പുരയിലേക്ക് കയ്യിലെ ചുകപ്പു പോകാതെ ശ്രദ്ധിച്ചു കുളി .പിന്നെ കൂട്ടത്തോടെ പെരുന്നാള്‍ നിസ്കാരം.അതുകഴിഞ്ഞ് ഭക്ഷണം പിന്നീടാണ് എന്‍റെ സ്വന്തം വീട്ടിലേക്കുള്ള യാത്ര. ഇന്ന് ഇക്കാ പറഞ്ഞു എന്നും കാറിലല്ലേ നമ്മള്‍ പോവാറ് ഇന്ന് പെരുന്നാള്‍ പ്രമാണിച്ച് ഡ്രൈവര്‍മാര്‍ക്ക് ഒഴിവില്ല നമുക്ക് ഒരു കാര്യം ചെയ്യാം കുറഞ്ഞ കാശിനു വലിയ വണ്ടിയില്‍ പോകാം ..അതാകുമ്പോ ഒരുപാട് ആളുകളെ കണ്ടും മിണ്ടിയും ഒരു യാത്ര .ഉം എനിക്കും നല്ല സന്തോഷം പോക്കാന്‍ ഒരുങ്ങി ആദ്യമായി വിവാഹ ശേഷം സാരിയുടുക്കാന്‍ റെഡിയായി ഇക്കാടെ മൂത്ത സഹോദരി സാരിയുടുപ്പിച്ചു .ചുവന്ന പട്ടുസാരിയില്‍ എന്നേ കണ്ടപ്പോ ഇക്കാക്ക് ഒളിഞ്ഞൊരു ചിരി .യാത്ര പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി ഞാന്‍ ആകാംഷയോടെ പിന്നാലെ നടന്നു .അപ്പോഴാണ് എന്‍റെ സംശയം ഇക്കാ പറഞ്ഞപോലെ കുറഞ്ഞ കാശ് കൊടുത്തു വലിയ വണ്ടിയില്‍ പോകാന്നല്ലേ പറഞ്ഞത് അപ്പൊ വീട്ടിലേക്കല്ല എങ്ങോട്ടോ ടൂര്‍ എങ്ങോട്ടായാലെന്താ തീവണ്ടിയാകും ഞാനാണെങ്കില്‍ ഗ്രാമത്തില്‍ വളര്‍ന്നത് കൊണ്ട് തീവണ്ടിയും കണ്ടിട്ടില്ല എന്തായാലും വലിയ വണ്ടി അത് തന്നേ...നടന്നു നടന്നു ഇക്കാ ഒരു ബസ് സ്റ്റോപ്പില്‍ നിന്നു .തീവണ്ടി കേരുന്നിടത്തെക്ക് ബസ്സില്‍ പോകണ മായിരിക്കും അനുസരണയോടെ കൂടെ നിന്നു ബസ്സ് വന്നു അയ്യോ ഞാന്‍ സ്കൂളില്‍ പോയിരുന്ന രശ്മി ബസ്സ് അതെ സ്കൂള്‍ കുട്ടികളെ കണ്ടാല്‍ നിര്‍ത്താനുള്ള സിഗ്നല്‍ അടിക്കാത്ത ക്ലീനര്‍. ഇക്കാ ബസ്സില്‍ കേറി ഞാന്‍ കൂടെയും
ബസ്സ് നീങ്ങി ഉടനെ കണ്ടക്ടര്‍ എത്തി എന്‍റെ മുഖത്തേക്ക് നോക്കി ഇന്ന് സ്കൂളില്ലല്ലോ മാളുമ്മാ ഫുള്‍ ചാര്‍ജു വേണം മ്ഹും ഇയാള്‍ക്കെന്താ ഞാന്‍ സാരിയുടുത്തത് കണ്ടില്ലേ ന്‍റെ കല്ല്യാണം കഴിഞ്ഞു .പിന്നെന്താ ഫുള്‍ ചാര്‍ജു തരാന്‍ ന്‍റെ ഇക്കാക്കയും ഉണ്ട് .അപ്പൊ സാരി കല്ല്യാണം ഹഹഹ ...
അയാളുടെ മോന്ത ചളുങ്ങിയ ചിരി എനിക്ക് ദേഷ്യം വന്നു ഇക്കാ സമാധാനിപ്പിച്ചു നിങ്ങടെ ഗ്രാമത്തില്‍ കല്ല്യാണം കഴിയാതെ സാരി ഉടുക്കാത്തത് പോലെയല്ല മറ്റുള്ള സ്ഥലങ്ങളില്‍ കെട്ടിക്കുന്ന മുമ്പേ സ്ത്രീകള്‍ സാരിയുടുക്കും നീ ദേശ്യപ്പെടാതെ..ബസ്സിലുള്ള തിരക്ക് കാരണം പുറത്തേക്ക് നോക്കാനും വയ്യ.ഇക്കാ പറഞ്ഞു നമുക്കിറങ്ങാനായി.തീവണ്ടി കാണാനും കേറാനും ഉള്ള ആവേശത്തോടെ തിക്കിലൂടെ തിരക്കി ഇറങ്ങുമ്പോഴുള്ള എന്‍റെ നാട്ടിലെ അങ്ങാടിയുടെ കാഴ്ചയാണ് പണി പറ്റിയത് അറിഞ്ഞത് ഇക്കാ പറഞ്ഞ ചെറിയ കാശ് കൊടുത്തു യാത്ര ചെയ്യുന്ന വലിയ വണ്ടി ഈ ബസ്സാണ് എന്നുള്ള കാര്യം
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ