മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

പാതിരാ കാറ്റും പിരിഞ്ഞു 
മാലോകരെല്ലാം നിദ്ര പുല്‍കി 
എങ്കിലും!!!
എന്നേ കൈവിട്ടകലുന്ന നിദ്രയേ നോക്കി നില്‍ക്കേ..... .
ഞാന്‍ ചുമന്ന എന്‍റെ അക്ഷര ഗര്‍ഭം പിറന്നു വീണു 
ചെറു കുഞ്ഞായ് പൊട്ടും വളയും കമ്മലും ഇല്ലാതെ ...
പിന്നീടണിയിച്ചു  ഞാന്‍ മോഹവും പ്രതീക്ഷയും നിറഞ്ഞ  ഉടയാടകള്‍. 
കഴിഞ്ഞു .എന്‍റെ അണിയിക്കലും ഉടുപ്പിക്കളും കഴിഞ്ഞു .
നിന്നെ തള്ളി വിടുന്നു പ്രേക്ഷക മിഴികളില്‍  അവര്‍  വിലയിരുത്തി 
പോരാ അക്ഷര തെറ്റ്  എല്ലാം അക്ഷര തെറ്റ് .
ഇല്ല തളരാന്‍ ഉണ്ടായ മനസില്ല മുമ്പേ  എനിക്ക്.
തുണക്ക് നീമാത്രം ലോക നാഥാ ...നീ ..
നീയാണ്  എന്‍റെ എല്ലാം ............