മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നിഴലിന്റെ പ്രണയം നിലാവിനോട്
വെയിലിന്റെ പ്രണയം തണലിനോട്
മഴയുടെ പ്രണയം കാറ്റിനോട്
കടലിന്റെ പ്രണയം കരയോട്
രാവിന്റെ പ്രണയം പകലിനോട്
ഇരുളിന്റെ പ്രണയം പ്രകാശത്തോട്
പൂമ്പാറ്റയുടെ പ്രണയം പൂവിനോട്
എന്റെ പ്രണയം നിന്നോട്
നിന്നോട് മാത്രം
ജീവിതത്തിന്റെ ഏകാന്തത നിറഞ്ഞ ഇടവഴിയില്‍
നീയെന്ന പുഷ്പം വിടരുമ്പോള്‍...
എത്തിനോക്കുന്ന പുലര്‍ വെയിലിന്
നിന്റെ കവിളിണകളില്‍ ചുംബിക്കാന്‍ കൊതിയെങ്കില്‍
ഞാനും എന്തെ പിറന്നില്ല ഒരു ഇളം വെയിലായ്
അതല്ലെങ്കില്‍ നിന്നെ പുണര്‍ന്നോഴുകുന്ന ഒരു മഴത്തുള്ളിയായ്...
എന്റെ ഹൃത്തടം പൊട്ടുന്നു നിന്റെ കൊതിയൂറും വാക്കുകളില്‍
പ്രിയനേ....
ഞാനില്ലാതാകുന്നു ഒരു മഞ്ഞു തുള്ളിപോല്‍....