പുതു മഴ പെയ്ത പകലായിരുന്നു അന്ന് നീയെന്റെ ചെളി തെറിച്ച കാല്‍പാതങ്ങളില്‍ നോക്കി കളിയാക്കുമ്പോള്‍...ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിന്‍റെ മിഴികളിലേക്കു നോക്കി.
സുന്ദരമായ തിളക്കമുള്ള നിന്‍റെ കണ്ണുകളില്‍ എന്‍റെ കാല്‍പാതങ്ങള്‍ നിഴലിച്ചു കണ്ടു
റോഡരികിലെ ഒലിച്ച് പോകുന്ന വെള്ളത്തില്‍ കാല്‍ കഴുകുമ്പോള്‍ മുന്നില്‍ നടക്കുന്ന നീ എന്തിനായിരുന്നു പിന്തിരിഞ്ഞു നോക്കി പുഞ്ചിരിച്ചത്.
നിന്‍റെ കയ്യിലുള്ള അമ്പഴങ്ങ കാട്ടി കൊതിപ്പിക്കുമ്പോള്‍ വായിലൂറിയ വെള്ളം.
റോഡരികിലെ പെട്ടി കടയില്‍ നിന്നും നീ.. വാങ്ങി തന്ന തേന്‍മിഠായി
എല്ലാം എന്‍റെ ഓര്‍മകളുടെ പുസ്തകതാളുകള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ അതെല്ലാം കേട്ട് ചിരിക്കാന്‍ ഇന്ന് നീ ഇല്ലെന്ന ദുഖം മൂര്‍ച്ചയുള്ള കാരമുള്ളുകള്‍ പോലെ എന്‍റെ ഹൃദയത്തെ കുത്തിനോവിക്കുന്നു .
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ
·
മിനികഥ