കുരുത്തോലയില്‍ പണിത കളിവീട്ടില്‍
ബാല്യത്തിന്‍ കരവിരുതുകള്‍.
ഓല വട്ടിയും, പ്ലാവില പാത്രവും കൊണ്ട്
ഞാനന്ന് വെച്ച് വിളമ്പി നിനക്ക് വേണ്ടി.
മോഹങ്ങള്‍ തീര്‍ത്ത കൌമാര പൂവിലെ
നറുതേന്‍ നുകരാനെത്തും ചെറു വണ്ട് പോല്‍
തൊഴുത് നിന്നെന്റെ കൈകളെടുത്ത് മാറ്റി
പാറിയടുത്തു നീ ..
എന്നിലായിരം മോഹങ്ങള്‍ വിതച്ച്.
കാലങ്ങള്‍ എന്നില്‍ തീര്‍ത്ത മാറ്റങ്ങളിലമ്മയായ്
കൂട്ടിലടച്ചൊരു കിളി കുഞ്ഞുപോല്‍ ഇന്ന് ഞാന്‍..
ഓര്‍ക്കുന്നുവോ നീ...
മുളക്കാതെ പോയൊരാ മോഹങ്ങളെന്‍റെ മനമിന്നു
ചുടലപ്പറമ്പാക്കി മാറ്റിടുന്നു.
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ
·
കവിത