മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

അറിയില്ല എനിക്കൊന്നും 
എന്റെ കണ്ണുകള്‍ എന്തോ അറിഞ്ഞ പോലെ നനയുന്നു 
ഹൃദയം വിങ്ങുന്നു ശ്വാസം ഇടറുന്നു 
കണ്ണ് നീരില്‍ തെളിയുന്ന രൂപം  ഒന്ന് മാത്രം അതെനിക്കറിയാം 
അതെന്റെ മാത്രമായ സ്വകാര്യം അതെന്നും എന്റെ മാത്രമാണ്.
ഇല്ല ഒരു ദര്‍ശനം പോലും മറ്റൊരാള്‍ക്ക്.
 വിടരുന്ന പുഞ്ചിരികള്‍ കണ്ടു ഇനി ഞാന്‍ മോഹിക്കില്ല.
ഞാന്‍ എന്നും ഒരു തുറന്ന പുസ്തകം ആയിരുന്നു നിന്റെ മുന്നില്‍ 
നീയതറിഞ്ഞില്ല അറിയാന്‍ ശ്രമിച്ചില്ല 
ഇല്ല ഞാന്‍ എന്റെ ഹൃദയം പൊട്ടിയാലും ഇല്ല