മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

മിഴികള്‍ അടക്കൂ    നീ...

ഞാന്‍ ഇപ്പോള്‍ നിന്‍റെ കൂടെയാണ്.  എനിക്ക് നിന്‍റെ ചുടു നിശ്വാസങ്ങള്‍ അറിയുന്നു.
നിന്‍റെ സുഖമുള്ള തലോടല്‍ ലഭിക്കുന്നു.നിന്‍റെ കു‌ടെയാണ് ഞാന്‍.
നിന്‍റെ മിഴികള്‍ എന്നിലെ കേന്ത്രത്തിലേക്ക് വിട്ട്കൊള്‍ക  
എന്നെ അറിയാനും കാണ്മാനും നിനക്ക് കഴിഞ്ഞേക്കും.
ഒരു പക്ഷേ എന്‍റെ വിങ്ങുന്ന ഹൃദയം  പോലും.
എനിക്കുറങ്ങാന്‍ നിന്‍റെ മൃദുലമായ വിരലുകള്‍ നീട്ടുമ്പോള്‍ 
ഞാനിവിടെ ഹൃദയം കുളിരണിയുന്ന കനവുകള്‍ കൊണ്ട് കവിതകളെഴുതി.
നിനോടുള്ള മോഹങ്ങളും സന്തോഷത്തിന്‍ പുലരികളും അതില്‍ വര്‍ണ്ണം പൂശി
ഞാന്‍ എല്ലാം കണ്ട് നില്‍ക്കുമ്പോള്‍ അറിയാതെ എന്‍  മനം  പറഞ്ഞു പുഞ്ചിരിച്ചാലും.
അധരങ്ങള്‍ വിടര്‍ന്നു ഇമകളടഞ്ഞു  ഞാനാ സ്വപ്ന തേരില്‍ പറന്നു നിന്നരികിലേക്ക് 
മധു  പാത്രം നിറയെ മധുവുമായ്