മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

എന്റെ കൈവെള്ളയില്‍ കുപ്പിചില്ലുകളില്ല
എന്റെ ഹൃദയത്തില്‍ കറുപ്പുണ്ടായിരുന്നില്ല
എന്റെ മുടികള്‍ ചിന്നി ചിതറിയില്ല
എന്റെ ശരീരം മോഹങ്ങളേ പുൽകിയില്ല
എന്റെ മനസ്സില്‍ ഇടങ്ങളുണ്ടായിരുന്നു
സാഹോദര്യത്തിന്റെ, മാതൃത്വത്തിന്റെ, പിന്നീട്
ഒരിക്കലും വറ്റാത്ത നഷ്ട്ട പ്രണയത്തിന്റെ എന്നിട്ടും
എന്തിനു നീ... ഈ പാവം ചെമ്പകത്തെ കയ്യൊഴിഞ്ഞു...



നിമിഷങ്ങള്‍ തരുന്ന ശ്വാസ മിടിപ്പി നേക്കാള്‍ കുടുതലായിരുന്നു എന്നുള്ളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍     




നിലാവില്‍ വിരിയുന്ന നിഴലുപോലെ നീ എന്നില്‍ എന്തിന് തീര്‍ക്കുന്നനുരാഗത്തിന്‍ നിഴല്‍ ചിത്രങ്ങള്‍
വേണ്ടതിന്‍ കുഞ്ഞ് സുഗന്ധം പോലും നീ എനിക്കതിന്‍ അമൃത് പകരുവോളം



അവനെയോര്‍ക്കാത്തൊരു നിമിഷം എന്‍റെ മനസ്സേ നീയെനിക്ക് തന്നെങ്കില്‍ പിടയുന്ന എന്‍റെ ഹൃദയത്തോടും  നിറയുന്ന കണ്ണിനോടും എനിക്കാശ്വാസ വാക്കുമായി ചെല്ലേണ്ടിയിരുന്നില്ല 




അവനായിരുന്നു ഈ ഹൃത്തടം മുറിവേല്‍പ്പിച്ചത്
അവനെയായിരുന്നു ഞാന്‍ മോഹിച്ചതും
സുഗന്ധമുള്ള പൂക്കള്‍ക്കിടയില്‍ നിന്നും
ഞാനവനെ മാത്രം നുള്ളിയെടുക്കാന്‍ അവനൊരു പൂവായിരുന്നോ
അതോ ........
എന്റെ ഹൃത്തില്‍ പൂക്കളെക്കാളേറെ പരിമളം അവനായത് കൊണ്ടോ ...
ഞാന്‍ ആ മനസ്സ് വിലക്കെടുത്തു
എന്നെ അവനായി സമര്‍പ്പിക്കാന്‍ കൊതിച്ചു
നിമിഷങ്ങള്‍ കൊണ്ട് ബാഹ്യ ശരീര കവചങ്ങളെ മറികടന്നു എന്റെ മനസ്സ് അവന്നരികിലെത്തുന്നു
പ്രണയം അതൊരു സുഖമാണ്
അനുഭൂതിയുടെ നെറുകയില്‍ നിന്നും ശാന്തമായി താഴോട്ട്‌ പതിക്കുന്ന പനിനീരരുവി പോലെ ....
ദുഖങ്ങള്‍ക്ക്‌ ഔഷധമാണ്.
വയ്യാ എനിക്കതിനെ വര്‍ണിക്കാന്‍ ആവില്ലാ
 ഞാനിപ്പോള്‍ എന്റെ ഹൃദയം പറിച്ചെടുത്ത് അവന്റെ ചുണ്ടുകളിലേക്ക്‌ നല്‍കാം
അവനതില്‍ അവനാകുന്ന അമൃത് പകര്‍ന്നു തിരികെ നല്‍കിയാലും ..
ഞാനിതാ കണ്‍കള്‍ നട്ട് അവനായ് കാത്തിരിക്കുന്നു.
എന്റെ ശ്വാസം നിലക്കും മുന്‍പ് എന്നരികിലെത്തുമെന്നു നിനച്ച്
ശരീരം വിയര്‍ക്കുന്നു ചുടു കണങ്ങളോഴുകുന്നു അവന്‍ എന്നെ പുണരുന്നുവോ അതോ.....
അടര്‍ന്നു വീഴുന്ന കരിയിലകള്‍ പോലെ ഞാന്‍ നിലം പതിക്കുമോ ...
പറയാം എന്നോട് ഒരു കൂട്ടുകാരിയൊടെന്നപോലെ....



പ്രിയനേ അറിയുന്നുവോ നീ യെന്‍ ഹൃത്തടം വിങ്ങുന്നതെന്തിനെന്ന്‍.
അറിയാത്ത മലരുകള്‍ പൂവിടുന്ന അനുരാഗമാംവീഥികളില്‍,
നീയറിയാതെ പൂവിട്ടതെത്രയോ ചുവന്ന പൂക്കള്‍ 
അറിയുന്നില്ലേ നീയൊരിക്കലും അതോ
നീ നിന്‍റെ ഹൃദയത്തെ വിലങ്ങണിയിക്കുന്നുവോ..?
നീയൊരു ചുടാത്ത പൂവെന്നാലുമാമലരിന്‍
സുഗന്ധം കൊതിക്കുമൊരു ചെറു തെന്നല്‍പോല്‍    ഞാന്‍.
എന്തിനെന്‍ അനുരാഗമാം വഴികള്‍ നീ കൊട്ടിയടക്കുന്നു.
തടുക്കുന്നു ഒരു മലര്‍ വസന്തത്തെ...
നീയെന്ന മലരെന്‍ ഹൃത്തിനു കൂട്ടിരുന്നപ്പോള്‍.
കൊതിച്ചു പോയതോ ഞാനെന്റെ കൌമാരം.
ഇനിയില്ലൊരു കൌമാരമെങ്കില്‍ പിന്നെന്തിന്‌ തന്നു ദൈവം
അറിയാ മലരുകള്‍ പൂക്കുന്നൊരീ അനുരാഗമെന്ന വീഥികള്‍.
ഹൃത്തടം വിങ്ങുന്നു മിഴികള്‍ നിറയുന്നു.
എങ്കിലും ചിരിക്കുന്നു എന്നധരങ്ങള്‍ കളിപ്പാവതന്‍ ചുണ്ടുകള്‍ പോല്‍.
നിന്‍റെ ഹൃത്തടം അറിയുന്നില്ലയോ ഈ നൊമ്പരം  എങ്കില്‍
നീയാകുമീ ഉലകില്‍ അനുരാഗമെന്തെന്നരിയാത്തവന്‍



അന്നീ പൂവില്‍  യവ്വനം  പൂത്തുലഞ്ഞപ്പോള്‍
ശൈത്ത്യ കാല രാത്രിയൊന്നില്‍
ഇരു മിഴികളറിയാത്തപോല്‍
എന്നില്‍ നിന്നാവോളം മധു പകര്‍ന്ന്
പരന്നകലുമ്പോള്‍..
എന്‍റെ ഇത്തിരി കണ്ണിന്റെ നീലത്തടാകം
കരകവിഞ്ഞൊഴുകി.
എങ്കിലും നിനച്ചു ഞാന്‍
വര്‍ണ്ണ ചിറകുകള്‍ വീശി നീ വന്നകലുമെന്നു
വെറുതെ..
പാഴ്കിനാവെന്നറിയാന്‍  വൈകി
ഇന്നവന്‍ ഏതോ ചെമ്പകത്തിന്‍ മാദക സുഗന്ധം
ആസ്വദിച്ചു മയങ്ങുകയാ..
എങ്കിലും!!!
എന്‍റെ ഓര്‍മകളുടെ മാറാപ്പില്‍ പൊതിഞ്ഞൊരു
ശൈത്ത്യ കാല രാത്രി എന്നെയും നോക്കി
ആര്‍ത്ത് ചിരിക്കുന്നു.
             



കാലമെന്ന വലിയ തമാശക്കിടയില്‍
കാറ്റും വെയിലുമേറ്റ് ,
പാടെ നരച്ച ഈ ജീവിതം
ചിറകറ്റു വീണ പകലുകളും
തട്ടിയുടഞ്ഞ അന്തികളും
എന്നിലെത്ര കോരി വരഞ്ഞു
ആളുന്നെന്‍ ചിന്തകളില്‍
നീറുമെന്‍ മനസ്സില്‍
കുളിരുമായ് നീയെത്തിയ  നേരം
വിരിഞ്ഞ് തുടങ്ങിയെന്‍ മോഹത്തിന്‍ മൊട്ടുകള്‍
പക്ഷേ കാലം വീണ്ടും ചതിച്ചു
വേനലില്‍ വര്‍ഷിച്ച  ഇടമഴ
പെട്ടൊന്ന് പെയ്തു തോര്‍ന്നു
ഇന്ന്
നിറയുന്ന മിഴികളും
വിറയാര്‍ന്ന അധരങ്ങളും
ഞാന്‍ വീണ്ടുമീ കാലമെന്ന തമാഷക്കടിയില്‍ അമര്‍ന്നു 



മഴ ആകാശത്ത് നിന്നും വീണുടയുന്ന ജലത്തുള്ളികള്‍ മഴയെ സ്നേഹിക്കുന്ന കവിയും കഥാ കൃത്തും നെഞ്ചത്ത് കൈവെച്ച് പ്രാര്‍ത്തിച്ച നിമിഷങ്ങള്‍.
മഴയെ നീയൊന്നടങ്ങ്. ശൌര്യം മൂത്ത്  സട കുടഞ്ഞവള്‍ പെയ്തിറങ്ങിയത്‌ ഭൂമിയിലെക്ക്  പക്ഷേ ജലതുള്ളികളെ വേണ്ടുവോളം ആകിരണം ചെയ്യാന്‍ സന്നധയായ ഭൂമിയുടെ  മുഖം ടാറിട്ടടച്ച സൗദി അറേബിയയുടെ നിസ്സഹായതയുടെ മുഖം വേദനയോടെ നോക്കി കണ്ട മണിക്കൂറുകള്‍. 

ബുധനാഴ്ച ഉച്ചയോടടുക്കുന്ന സമയം മഴ പെയ്യുന്നു എന്ന കുട്ടികളുടെ വിളികള്‍ സന്തോഷം തോന്നി.ജാലകം തുറന്ന്  കൈകള്‍ പുറത്തേക്കിട്ട്‌  മഴത്തുള്ളികളെ കൊഞ്ചിച്ചു. ജാലകത്തിനരികില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും മഴ കാണാനുള്ള മക്കളുടെ തിരക്ക്, അവര്‍ക്ക് വേണ്ടി സ്ഥലം കാലിയാക്കി കൊടുത്തു. അവരുടെ കൊതിയെങ്കിലും തീരട്ടെ പിന്നീട് പാചക ശാലയിലെ മല്‍പിടുത്തം കഴിഞ്ഞു അപ്പോഴാണ്‌ മൊബൈല്‍ റിംഗ് ചെയ്തത് സ്കൂള്‍ വണ്ടി നടുറോട്ടില്‍ വെള്ളം കയറി സ്റ്റോപ്പായി ഇനി കുട്ടികളെ കൊണ്ട് വരാന്‍ ഒക്കില്ല ഞാന്‍ പെട്ടൊന്ന് പുറത്തേക്കു എത്തി നോക്കി ഭാരത പ്പുഴയും ചാലിയാറും ഗംഗയും യമുനയും എല്ലാം നേരിട്ട് കണ്ടപോലെ കലങ്ങി ഒലിക്കുന്ന പുഴയില്‍ ഒഴുകി പോകുന്ന വാഹനങ്ങള്‍ എന്‍റെ റബ്ബെ  കണ്ണുകള്‍ നിറഞ്ഞൊഴുകിയ നിമിഷം എന്‍റെ പോന്നു മകള്‍ സ്കൂളില്‍ നിന്നും എത്തിയില്ല കണ്ണുകള്‍ മനസ്സിന്‍റെ വേദനയെ കണ്ടറിഞ്ഞവാം ഒഴുകികൊണ്ടിരുന്നു. ടെലിഫോണ്‍ നിര്‍ത്താതെ തേങ്ങുന്നു. ഓരോരുത്തരും മക്കളും ഭര്‍ത്താക്കന്മാരും എത്താത്തതിന്റെ സങ്കടങ്ങളും വിങ്ങലുകളും എല്ലാം കേട്ട്‌ നിക്കേ ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന മഴയെ നശിച്ച മഴ എന്ന് പറയണോ അതോ മഴവെള്ളത്തെ അകിരണം ചെയ്യേണ്ടുന്ന ഭൂമിയെ അടച്ച് മൂടിയ നശിച്ച നാടെന്നോ പറയേണ്ടത് അറിയില്ല .ഓര്‍ത്തു നിന്നപ്പോഴേക്കും  തൊട്ടപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഭീകരമായ പൊട്ടലുകളും തീ പിടുത്തവും ശരിക്കും ഭയന്ന് വിറച്ചു അപ്പോഴും വീട്ടില്‍ എത്താത്ത മകളുടെ മുഖം നനഞ്ഞ കണ്ണുകളില്‍ തെളിഞ്ഞു.ഇടയ്ക്കിടയ്ക്ക് അവളെ വിളിച്ചു കൊണ്ടിരുന്നു കരണ്ടും വെള്ളവും ഇല്ലാതെ നിമിഷങ്ങള്‍ കൊണ്ട് മാറി മറിഞ്ഞ ജിദ്ധാ നഗരത്തിന്റെ മുഖം മൊബൈലില്‍ കാശ് നിറക്കാന്‍  കാര്‍ഡ്‌  കിട്ടാനുള്ള കടകളൊക്കെ അടച്ച് പൂട്ടി വല്ലാതെ വിഷമിച്ചു പോയി. മഴ ആരുടെയൊക്കെ ജീവനെടുത്തു എന്തെല്ലാം സംഭവിച്ചു എന്നറിയാനുള്ള ദൃശ്യ മാധ്യമങ്ങളും  നിശ്ചലമായി കണ്ണു നിറഞ്ഞു കൊണ്ട് തന്നേ ജാലക കോണില്‍ ഇരിപ്പ് തുടര്‍ന്നു അവസാനം നാലുമണിയോടെ മഴയുടെ ശൌര്യം നിന്നു. എങ്കിലും വെള്ളം ഒഴുകി പോകാതെ മാര്‍ഗമില്ല, പിന്നീടുള്ള  സമയം വേദനയോടെ തള്ളി നീക്കി. അവസാന ഒരു ഡി എന്‍ എ വണ്ടി സംഘടിപ്പിച്ചു മകളെയും കൂട്ടി വീട്ടിലെത്തുമ്പോള്‍ സമയം രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. പിന്നീടുള്ള അല്പാശ്വാസത്തിലും വന്നെത്തിയ കോളുകള്‍, പിന്നീടാണ്‌ ഇന്റര്‍നെറ്റും ടെലിഫോണ്‍ സര്‍വീസും മൊത്തമായും നിശ്ചലമായത് രണ്ട് ദിവസം എഴുത്തും വായനയും എല്ലാം നിന്നു. പുതിയ പോസ്റ്റുകള്‍ വായിച്ചില്ല നെറ്റ് കിട്ടിയ പാടെ എന്‍റെ കൂട്ടുകാരനെ വിളിച്ചു വിവരങ്ങളെല്ലാം അന്വേഷിച്ചു പിന്നീട് പോസ്റ്റ്‌ എഴുതി ഇതില്‍ ഒരുപാട് തെറ്റുകള്‍ കാണും വായനക്കാര്‍ ക്ഷമിക്കുക



രാത്രി വൈകിയിരുന്നു ഞാന്‍ ഉറങ്ങിയില്ല ഉറക്കം എന്‍റെ കണ്ണുകളിലേക്കു വന്നു ചേരുംബോഴേക്കും നിന്‍റെ നിറയുന്ന മിഴികള്‍ എന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നു കാലം പിന്നോട്ട്     കുതിച്ചോടുമ്പോള്‍ വഴിയമ്പലത്തിന്‍റെ മച്ചിന്‍ മുകളില്‍ ചിറകു വിടര്‍ത്തിയിരുന്ന്‍ കുറുകുന്ന കുഞ്ഞരി പ്രാവ് തനിയെ ഇരിക്കുന്ന നിന്നെ കണ്ട് ഞാന്‍ കൊതിച്ചു,സ്നേഹിച്ചു  ദിനങ്ങള്‍ കഴിയെ ചിറകുകള്‍ കുട്ടിപിടിച്ചു എന്‍റെ കൈക്കുള്ളിലാക്കി എന്നുള്ള അഹങ്കാരം ഞാന്‍ സ്വപ്നം കണ്ടു അതൊരു സ്വപ്നം മാത്രമാണെന്ന് എന്‍റെ മനസ്സ് തിരിച്ചറിഞ്ഞില്ല ഞാന്‍...ചില നിമിഷങ്ങളില്‍ ഞാനല്ലാതെയായി മാറി കൌമാരവും ബാല്യവും നീ കൂടെ ഉണ്ടായിരുന്നെന്ന് സങ്കല്പിച്ചു ഭാവനക്ക് എന്നും എനിക്ക് മാര്‍ക്ക് വീഴാറുണ്ട്‌. ഞാന്‍ നിനക്കെന്റെ മനസ്സില്‍ ഒരുക്കിയൊരു സ്നേഹാര്‍ദ്രമായ പളുങ്ക് പാത്രത്തില്‍ നിന്നെ ഞാന്‍ സുക്ഷിച്ചു എന്‍റെ സ്വകാര്യ സമ്പത്തായി സ്വകാര്യ സ്നേഹമായി എന്‍റെ ഐശ്വര്യമായി എന്‍റെ എല്ലാമായും. നെയെന്റെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടുമ്പോള്‍ പതിയെ ചിറകുകള്‍ അടര്‍ത്തി പറന്നകന്നു കൊള്‍ക പക്ഷേ ഞാനറിയാതെ ആയിരിക്കണമെന്ന് അപേക്ഷ. നീ പറന്നകന്നാലും എന്‍റെ ഹൃദയ വനിയില്‍ നീയെന്ന കുഞ്ഞരിപ്രാവ് ചിറകടിച്ചു പറന്ന് കൊണ്ടേ ഇരിക്കും എന്‍റെ ശ്വാസം നിശ്ചല മാകുംവരേ...ഒന്നുകൂടി ഇനി ഞാന്‍ അറിയരുത് ആ മിഴികള്‍ ഒരിക്കലും നിറഞ്ഞതായി പുഞ്ചിരികള്‍ പെയ്തിറങ്ങുന്ന പേരറിയാത്തൊരു  മലര്‍വാ ടിയായ് നീ എന്‍റെ കൂടെ വേണം നിനക്ക് മടുപ്പുളവാക്കും വരേ......