മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

പ്രിയനേ അറിയുന്നുവോ നീ യെന്‍ ഹൃത്തടം വിങ്ങുന്നതെന്തിനെന്ന്‍.
അറിയാത്ത മലരുകള്‍ പൂവിടുന്ന അനുരാഗമാംവീഥികളില്‍,
നീയറിയാതെ പൂവിട്ടതെത്രയോ ചുവന്ന പൂക്കള്‍ 
അറിയുന്നില്ലേ നീയൊരിക്കലും അതോ
നീ നിന്‍റെ ഹൃദയത്തെ വിലങ്ങണിയിക്കുന്നുവോ..?
നീയൊരു ചുടാത്ത പൂവെന്നാലുമാമലരിന്‍
സുഗന്ധം കൊതിക്കുമൊരു ചെറു തെന്നല്‍പോല്‍    ഞാന്‍.
എന്തിനെന്‍ അനുരാഗമാം വഴികള്‍ നീ കൊട്ടിയടക്കുന്നു.
തടുക്കുന്നു ഒരു മലര്‍ വസന്തത്തെ...
നീയെന്ന മലരെന്‍ ഹൃത്തിനു കൂട്ടിരുന്നപ്പോള്‍.
കൊതിച്ചു പോയതോ ഞാനെന്റെ കൌമാരം.
ഇനിയില്ലൊരു കൌമാരമെങ്കില്‍ പിന്നെന്തിന്‌ തന്നു ദൈവം
അറിയാ മലരുകള്‍ പൂക്കുന്നൊരീ അനുരാഗമെന്ന വീഥികള്‍.
ഹൃത്തടം വിങ്ങുന്നു മിഴികള്‍ നിറയുന്നു.
എങ്കിലും ചിരിക്കുന്നു എന്നധരങ്ങള്‍ കളിപ്പാവതന്‍ ചുണ്ടുകള്‍ പോല്‍.
നിന്‍റെ ഹൃത്തടം അറിയുന്നില്ലയോ ഈ നൊമ്പരം  എങ്കില്‍
നീയാകുമീ ഉലകില്‍ അനുരാഗമെന്തെന്നരിയാത്തവന്‍